Chapter Title : അവൻ 1 [OG]
കാലം അന്വേഷിക്കാതിരുന്നവർക്ക് ഇപ്പോൾ എന്താണ് ഓർമ്മ വന്നത്?
അവൾ പതുക്കെ കണ്ണുകൾ തുടച്ചു.
"അച്ഛൻ ഇവിടെ...?"
"അകത്തേക്ക് കയറട്ടേ മോളേ?"
അയാൾ ചോദിച്ചു
പെട്ടന്നാണ് ശോഭയ്ക്ക് താൻ അവരെ പുറത്തു തന്നെ നിർത്തിയിരിക്കുക ആണെന്ന ബോധം വന്നത്
പിന്നീട് വാതിലിനരികിൽ നിന്ന് മാറിക്കൊടുത്തു.
"വരൂ."
അകത്തേക്ക് കയറിയ രാമകൃഷ്ണൻ നായർ ചുറ്റുമൊന്ന് നോക്കി.
ചെറിയൊരു വീട്.
പഴയ ഫർണിച്ചറുകൾ. ചുമരിൽ തൂക്കിയിട്ടിരിക്കുന്ന കുറച്ച് ചിത്രങ്ങൾ. ഒരു മൂലയിൽ തയ്യൽ മെഷീനിൽ തുന്നിവെച്ച തുണികൾ.
അയാൾ പതുക്കെ കസേരയിലിരുന്നു.
അയാളുടെ നോട്ടം മുറിയുടെ വാതിൽക്കൽ നിന്നിരുന്ന അഭിജിത്തിലേക്ക് നീണ്ടു.
അവനെ നോക്കി ഒന്ന് ചിരിച്ചിട്ട് ശോഭയുടെ മുഖത്തേക്ക് നോക്കി
“രണ്ടാമത്തെ ആളാ അഭിജിത്ത്”
അച്ഛന്റെ നോട്ടം മനസ്സിലായ ശോഭ പറഞ്ഞു
ഇവിടെ വാ അദ്ദേഹം അവനെ അടുത്തേക്ക് ക്ഷണിച്ചു,അവൻ അമ്മയുടെ മുഖത്തേക്ക് ഒന്ന് നോക്കീട്ട് അയാൾക്കരികിലേക്ക് നടന്നു.
രാമകൃഷ്ണൻ നായർ അവന്റെ തോളിൽ കൈവെച്ചു.
“മോൾടെ പേരെന്താ“ രാമൻ അനഘയോടായ് ചോദിച്ചു
“അനഘ“
“രണ്ടുപേർക്കും ഞാൻ ആരാണെന്ന് മനസ്സിലായോ”
“മനസിലായി മുത്തച്ഛാ."
ആ വിളി കേട്ടപ്പോൾ അയാളുടെ മുഖത്ത് ഒരു ചെറിയ പുഞ്ചിരി വിടർന്നു.
പിന്നീട് കൂടെ വന്നയാളെ പരിചയപ്പെടുത്തി.
"ഇത് വീട്ടിലെ കാര്യസ്ഥൻ കാളിദാസൻ, നമ്മടെ പഴയ കാര്യസ്ഥൻ സങ്കുണ്ണി ഇല്ലേ.. അവരുടെ മോൻ തന്നെ ."
അയാൾ എല്ലാവരെയും നോക്കി ചിരിച്ചുകൊണ്ട് അഭിവാദ്യം ചെയ്തു.
അൽപ്പസമയം നിശ്ശബ്ദതയായിരുന്നു.
ഒടുവിൽ രാമകൃഷ്ണൻ നായർ തന്നെ സംസാരിച്ചുതുടങ്ങി.
"മോളേ, കുറേ വർഷങ്ങളായി. നിന്റെ വിവരങ്ങളൊന്നും അറിയാൻ കഴിഞ്ഞിട്ടില്ല. അന്വേഷിക്കണമെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. പക്ഷേ..."
അയാൾ വാക്കുകൾ പൂർത്തിയാക്കിയില്ല.
ശോഭ
💬 Comments
View all comments