0%

Chapter Title : അവൻ 1 [OG]

Author : OG Read All Parts 178.3K

വലിയ വീടുകളിൽ വളർന്നവർക്ക് ഈ വീട് ചെറുതായി തോന്നും. പക്ഷേ അഭിക്ക് അതായിരുന്നു ലോകം.

അവന്റെ ലോകത്തിലെ ഏറ്റവും വിലപ്പെട്ട രണ്ട് മനുഷ്യർ-

അമ്മയും ചേച്ചിയും.

അടുക്കളയിലെ ചെറിയ മേശയ്ക്കരികിൽ അമ്മ ചായ ഒഴിക്കുകയായിരുന്നു. നാൽപ്പത്തിയെട്ടിനോടടുത്ത പ്രായം. കണ്ടാൽ അത്രയൊന്നും തോന്നിക്കില്ലെങ്കിലും, മുഖത്തെ ക്ഷീണം പെട്ടന്നുതന്നെ വായിച്ചെടുക്കനാവും.

അച്ഛൻ മരിക്കുമ്പോൾ അഭി അഞ്ചാം ക്ലാസിലായിരുന്നു. അന്നുമുതൽ അവന് അച്ഛന്റെ മുഖം ഓർമ്മയിലുള്ളത് കുറച്ച് മങ്ങിയ ചിത്രങ്ങളിലൂടെയും അമ്മ പറഞ്ഞുതന്ന കഥകളിലൂടെയുമാണ്.

അച്ഛന്റെ പേര് രവീന്ദ്രൻ. രവീന്ദ്രന് സ്വന്തമെന്ന് പറയാൻ വലിയൊരു കുടുംബമുണ്ടായിരുന്നില്ല. ബന്ധുക്കളും സമ്പത്തും പാരമ്പര്യവുമൊന്നുമില്ലാത്ത സാധാരണക്കാരനായ ഒരു മനുഷ്യൻ.

എന്നാൽ

അവരുടെ പ്രണയം അറിഞ്ഞതോടെ ശോഭ യുടെ വീട്ടിൽ പ്രശ്നങ്ങൾ ആരംഭിച്ചു.

"നമ്മുടെ കുടുംബത്തിന്റെ അന്തസ്സിന് ചേർന്ന ബന്ധമല്ല ഇത്."

"അവനു സ്വന്തമായി എന്താണുള്ളത്?"

"അവനുമായി പൊറുക്കാനാണ് നിന്റെ ഉദ്ദേശമെങ്കിൽ ഇനി ഈ വീട്ടിൽ നിനക്ക് സ്ഥാനമില്ല."

അന്ന് ആ വാക്കുകൾ കേട്ട് കരഞ്ഞുകൊണ്ടാണ് ശോഭ ആ വലിയ വീടിന്റെ പടിയിറങ്ങിയത്.

പിന്നീട് ഒരിക്കൽപ്പോലും ആ വീട്ടുകാർ അവളെ അന്വേഷിച്ചുവന്നില്ല.

വിവാഹശേഷം രവീന്ദ്രനും ശോഭയും ചെറിയൊരു ജീവിതം ആരംഭിച്ചു. വലിയ ആഡംബരങ്ങളൊന്നുമില്ലാത്ത ജീവിതം. എങ്കിലും സ്നേഹത്തിന് കുറവുണ്ടായിരുന്നില്ല.

അവർക്കൊരു മകളുണ്ടായി. അനഘ.

പിന്നീട് അഭിജിത്തും.

എന്നാൽ ആ സന്തോഷത്തിന് അധികം ആയുസ്സുണ്ടായിരുന്നില്ല. അഭിജിത്തിന് പത്ത് വയസ്സ് തികയുന്നതിന് മുൻപേ രവീന്ദ്രൻ മരണപ്പെട്ടു.

അന്ന് മുതൽ ശോഭയ്ക്ക് താങ്ങും തണലുമായി നിന്നത് അവളുടെ രണ്ട് മക്കളായിരുന്നു.

പക്ഷേ ആ രണ്ട് മക്കൾക്കും താങ്ങായി നിൽക്കാൻ അവൾ മാത്രം മതിയാകുമോ എന്ന ചോദ്യം അവളുടെ മനസ്സിൽ എന്നും ഉണ്ടായിരുന്നു.

💬 Comments

View all comments