Chapter Title : അവൻ 1 [OG]
"എന്താ മോനേ, ഇന്നും ഇന്റർവ്യൂ ഉണ്ടോ?"
ചായക്കപ്പ് മേശപ്പുറത്ത് വെച്ചുകൊണ്ട് അമ്മ ചോദിച്ചു.
"ഇല്ലമ്മേ. ഇന്നലെ ഒരു കമ്പനിയിൽ CV അയച്ചിരുന്നു. അതിന്റെ റിപ്ലൈ ഒന്നും വന്നിട്ടില്ല."
"അത് സാരമില്ല. വേറെ നോക്കാം. എല്ലാം ശരിയാകും."
അമ്മയുടെ വാക്കുകളിൽ പതിവുപോലെയുള്ള ആത്മവിശ്വാസമുണ്ടായിരുന്നു.
പക്ഷേ അഭിജിത്തിന് അറിയാമായിരുന്നു, ആ ആത്മവിശ്വാസത്തിന്റെ പിന്നിൽ എത്രയോ ആശങ്കകളുണ്ടെന്ന്.
"അമ്മേ, കടയിൽ ഇന്ന് തിരക്കുണ്ടാകുമോ?"
"രാവിലെ രണ്ട് ബ്ലൗസ് തയ്ക്കാനുണ്ട്. പിന്നെ ഒരു ചുരിദാറും കൊടുക്കാനുണ്ട്. ഉച്ചയാകുമ്പോഴേക്കും തീർക്കണം."
അമ്മയുടെ ചെറിയ ടെയിലറിങ് കട ടൗണിലായിരുന്നു. ബസ് സ്റ്റാൻഡിനടുത്തുള്ള ഒരു പഴയ കെട്ടിടത്തിന്റെ താഴത്തെ നിലയിൽ. കടയെന്ന് പറയാൻ ഒരു ചെറിയ മുറി മാത്രം. ഒരു തയ്യൽ മെഷീൻ, ഒരു പഴയ മേശ, കുറച്ച് തുണിത്തരങ്ങൾ, ചുമരിൽ തൂക്കിയിട്ടിരിക്കുന്ന അളവുപട്ടികകൾ.
ആ കടയായിരുന്നു അവരുടെ കുടുംബത്തിന്റെ ഏക സ്ഥിരവരുമാനം.
മാസം കിട്ടുന്ന പണം വീട്ടുവാടകയില്ലാത്തതുകൊണ്ട് എങ്ങനെയൊക്കെയോ ചെലവുകൾക്കു തികയും. വൈദ്യുതി ബിൽ, ഭക്ഷണം, മരുന്ന്, മറ്റ് ചെറിയ ചെലവുകൾ.
എന്നാൽ എല്ലാ മാസവും അവസാനം കുറച്ച് കണക്കുകൾ ബാക്കിയുണ്ടാകും.
അനഘ അപ്പോഴേക്കും മുറിയിൽ നിന്ന് പുറത്തേക്ക് വന്നു.
ഇരുപത്തിയഞ്ച് വയസ്സ്. ഒരു സ്വകാര്യ സ്ഥാപനത്തിൽ അക്കൗണ്ടന്റായി ജോലി ചെയ്യുന്നു. ശമ്പളം വളരെ വലുതൊന്നുമല്ലെങ്കിലും വീട്ടിലെ ചെലവുകളിൽ അവൾക്കും ഒരു പങ്കുണ്ട്.
"ഇന്ന് എത്ര കമ്പനിക്ക് അപേക്ഷ അയച്ചു?"
അഭിജിത്ത് ചിരിച്ചു.
"ചേച്ചിക്ക് രാവിലെ തന്നെ അതാണോ അറിയേണ്ടത്?"
"പിന്നെ അറിയണ്ടേ..? നീ ജോലിക്ക് പോകുന്ന ദിവസം എപ്പോഴാണെന്ന് അറിയണ്ടേ?"
"കിട്ടട്ടെ, എന്നിട്ട് പറയാം."
"കിട്ടിയ മതി”
അവൾ ചായയുമായി അവന്റെ അടുത്തിരുന്നു.
"ഈ
💬 Comments
View all comments