Chapter Title : അവൻ 1 [OG]
ടൗണിലുള്ള കമ്പനികളിൽ മാത്രമല്ല, പുറത്തും നോക്ക്. ആവശ്യമെങ്കിൽ കുറച്ച് ദൂരെയാണെങ്കിലും പോകാം."
"നോക്കുന്നുണ്ട് ചേച്ചീ. പക്ഷേ എല്ലായിടത്തും എക്സ്പീരിയൻസ് ചോദിക്കുന്നു. ഫ്രഷേഴ്സിന് ജോലി കൊടുക്കാൻ ആർക്കും താൽപര്യമില്ല. എക്സ്പീരിയൻസ് വേണമെങ്കിൽ ആദ്യം ആരെങ്കിലും ജോലി തരണ്ടേ?"
അനഘ ചിരിച്ചു.
"അത് ശരിയാ. എക്സ്പീരിയൻസ് കിട്ടാൻ ജോലി വേണം, ജോലി കിട്ടാൻ എക്സ്പീരിയൻസ് വേണം. നല്ല സിസ്റ്റം!"
മൂവരും ചിരിച്ചു.
ആ ചെറിയ ചിരിയിൽ പോലും ഒരുപാട് വിഷമങ്ങൾ മറഞ്ഞുകിടന്നിരുന്നു.
പത്തുമണിയോടെ അഭിജിത്ത് വീട്ടിൽ നിന്നിറങ്ങി.
ഒരു പഴയ നീല ഷർട്ടും കറുത്ത പാന്റ്സും. തോളിൽ ഒരു ബാഗ്. അതിനുള്ളിൽ കുറച്ച് CV-കളുടെ പ്രിന്റൗട്ടുകൾ, സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ, ഒരു പേന.
അവൻ പോകുന്നത് ടൗണിലേക്കാണ്.
ആദ്യത്തെ കമ്പനി ഒരു ചെറിയ അക്കൗണ്ടിങ് സ്ഥാപനമായിരുന്നു.
"സാറിനെ ഒന്ന് കാണണം. ഒരു ജോലി ഒഴിവുണ്ടെന്ന് അറിഞ്ഞിരുന്നു."
റിസപ്ഷനിലിരുന്ന സ്ത്രീ അവന്റെ CV വാങ്ങി.
"നിങ്ങൾക്ക് എക്സ്പീരിയൻസ് ഉണ്ടോ?"
"ഇല്ല മാഡം. ഞാൻ ഇപ്പോൾ ഗ്രാജുവേഷൻ കഴിഞ്ഞതാണ്."
"ഓ... ഇപ്പോൾ ഒഴിവില്ല. ഉണ്ടാകുമ്പോൾ വിളിക്കാം."
അവൻ നന്ദി പറഞ്ഞ് പുറത്തേക്കിറങ്ങി.
രണ്ടാമത്തെ സ്ഥാപനത്തിൽ നേരിട്ട് മാനേജറെ കണ്ടു.
"ശമ്പളം എത്ര പ്രതീക്ഷിക്കുന്നു?"
"തുടക്കത്തിൽ കൂടുതലൊന്നും വേണ്ട സാർ. പഠിക്കാനും ജോലി ചെയ്യാനും ഒരു അവസരം കിട്ടിയാൽ മതി."
"ഞങ്ങൾക്ക് കുറഞ്ഞത് ഒരു വർഷത്തെ എക്സ്പീരിയൻസ് വേണം. പിന്നെ നോക്കാം."
മൂന്നാമത്തെ സ്ഥാപനത്തിൽ അവന്റെ സർട്ടിഫിക്കറ്റുകൾ പോലും പരിശോധിച്ചില്ല.
"ഇപ്പോൾ ഒഴിവില്ല."
പിന്നീട് ഉള്ള മിക്ക സ്ഥാപനങ്ങളിലും ഇതുതന്നെ തുടർന്നു
പതിനഞ്ച് കോപ്പികൾ കൊണ്ടുവന്നതിൽ
ഇതിനകം എട്ടെണ്ണം കൊടുത്തു.
മറ്റുള്ളവ എവിടെയൊക്കെ കൊടുക്കണമെന്നറിയാതെ അവൻ
💬 Comments
View all comments