Chapter Title : അവൻ 1 [OG]
കുറച്ചുനേരം റോഡിലേക്ക് നോക്കിയിരുന്നു.
അപ്പോഴാണ് ഫോണിൽ ഒരു നോട്ടിഫിക്കേഷൻ വന്നത്.
ഒരു പുതിയ ജോബ് അലർട്ട്.
Freshers Wanted – Immediate Joining.
അവൻ വേഗത്തിൽ അത് തുറന്നു.
അക്കൗണ്ടന്റ് ട്രെയിനി.
സ്ഥലം: കണ്ണൂർ.
അവൻ ഉടനെ അപേക്ഷിച്ചു.
അതിനുശേഷം ഫോൺ പോക്കറ്റിലിട്ടു.
ചെറിയൊരു പ്രതീക്ഷ.
വൈകുന്നേരം വീട്ടിലെത്തുമ്പോൾ അമ്മ കടയിൽ നിന്ന് തിരിച്ചെത്തിയിരുന്നില്ല.
അനഘ ജോലി കഴിഞ്ഞ് എത്തിയിട്ടുണ്ട്.
"എന്തായി ഇന്നത്തെ അന്വേഷണം?"
അവൻ ബാഗ് മേശപ്പുറത്ത് വെച്ചു.
"എല്ലായിടത്തും ഒരേ കഥ. എക്സ്പീരിയൻസ് ഇല്ലാത്തവരെ വേണ്ട."
"വിഷമിക്കണ്ടടാ. കിട്ടും."
"ചേച്ചീ, ചിലപ്പോൾ എന്തെങ്കിലും ചെറിയ ജോലി കിട്ടിയാലും മതിയായിരുന്നു. അമ്മയെ ഇങ്ങനെ കഷ്ടപ്പെടുത്താൻ വയ്യ."
അനഘ അവനെ കുറച്ചുനേരം നോക്കി.
"നീ അമ്മയെ കഷ്ടപ്പെടുത്തുന്നില്ല അഭീ. അമ്മയ്ക്ക് നിന്നെക്കുറിച്ച് പ്രതീക്ഷയുണ്ട്. അതുകൊണ്ടാണ് അമ്മ ഇത്രയും കഷ്ടപ്പെടുന്നത്."
അവൻ ഒന്നും പറഞ്ഞില്ല.
ജനലിലൂടെ പുറത്തേക്ക് നോക്കി ഇരിക്കുക മാത്രം ചെയ്തു.
അമ്മയ്ക്ക് ഒരു തയ്യൽ മെഷീനെങ്കിലും പുതിയത് വാങ്ങിക്കൊടുക്കണം.
ചേച്ചിയുടെ വിവാഹത്തെക്കുറിച്ച് ചിന്തിക്കണം.
പിന്നെ...
ഒരിക്കൽ അമ്മയെ ആ പഴയ തറവാട്ടിലേക്ക് കൊണ്ടുപോകണം.
അവളെ ഒരിക്കൽ തള്ളിപ്പറഞ്ഞവരുടെ മുന്നിൽ അവൾ തോറ്റുപോയിട്ടില്ലെന്ന് തെളിയിക്കണം എന്നൊരു ആഗ്രഹം അവന്റെ ഉള്ളിലുണ്ടായിരുന്നു.
അത് പ്രതികാരമായിരുന്നില്ല.
അമ്മയ്ക്ക് നഷ്ടപ്പെട്ട ആത്മാഭിമാനം തിരികെ നൽകണമെന്നൊരു ആഗ്രഹം മാത്രമായിരുന്നു.
രാത്രി ഒമ്പതുമണി.
അമ്മ ഭക്ഷണം വിളമ്പി.
"നിനക്ക് പുറത്തേക്ക് പോകാൻ താൽപര്യമുണ്ടോ മോനേ? വേറെ സ്ഥലത്ത് ജോലി കിട്ടിയാൽ?"
അവൻ അമ്മയെ നോക്കി.
"എന്താ അമ്മ അങ്ങനെ ചോദിച്ചത്?"
"അല്ല... ഇവിടെ ജോലി കിട്ടിയില്ലെങ്കിൽ പുറത്തേക്ക് നോക്കിക്കൂടേ എന്ന്."
അവൻ കുറച്ചുനേരം ആലോചിച്ചു.
💬 Comments
View all comments