0%

Chapter Title : അവൻ 1 [OG]

Author : OG Read All Parts 192.4K

ചെറിയമ്മേ അശ്വതിയ, ചെറിയമ്മേനെ മുത്തശ്ശി തിരക്കി

“ആണോ ഞാൻ ഇപ്പൊ വരാം”

പെട്ടന്ന് തന്നെ ശോഭ അമ്മേടെ റൂമിലേക്ക് ചെന്നു.

“എന്താ അമ്മേ എന്തേ വിളിച്ചേ “

"നിന്നെ കാണാൻ തോന്നി."

ശോഭ അവരുടെ അടുത്തിരുന്നു.

"മോളേ, നിനക്ക് ഇവിടെ എന്തെങ്കിലും ബുദ്ധിമുട്ടുണ്ടോ?"

"ഇല്ല അമ്മേ."

"ആരൊക്കെ എന്തൊക്കെ പറഞ്ഞാലും നീ വിഷമിക്കരുത്. ഈ വീട് നിനക്കും കൂടി അവകാശപ്പെട്ടതാണ്."

ശോഭ അമ്മയുടെ മുഖത്തേക്ക് നോക്കി.

ആ വാക്കുകൾ അവൾക്ക് വലിയൊരു ആശ്വാസമായിരുന്നു.

"എനിക്ക് ഒന്നും വേണ്ട അമ്മേ. നിങ്ങൾ എല്ലാവരും സ്നേഹത്തോടെ പെരുമാറിയാൽ മതി."

അമ്മ അവളുടെ കൈയിൽ പിടിച്ചു.

ഡിന്നർ കഴിക്കാൻ സമയം

വലിയ തീൻമേശയിൽ എല്ലാവരും ഒത്തുകൂടി.രാവിന്ദ്രൻ, രാജേന്ദ്രൻ, അരവിന്ദൻ, അവരുടെ ഭാര്യമാർ, കുട്ടികൾ, മുത്തച്ഛനും മുത്തശ്ശിയും.ശോഭയും മക്കളും ഒരുവശത്ത് ഇരുന്നു.

"ശോഭേ, നിനക്ക് ഇഷ്ടമുള്ള കറികളൊക്കെ ഉണ്ടാക്കിയിട്ടുണ്ട്."

രാധിക വിളമ്പിക്കൊണ്ട് പറഞ്ഞു.

"ഇത്രയൊന്നും വേണ്ടീരുന്നില്ല ."

"അതൊന്നും പറയണ്ട. നീ ഇത്രയും വർഷത്തിനുശേഷം വരുമ്പോൾ ഞങ്ങൾ ഇത്രയെങ്കിലും ചെയ്യണ്ടേ?"

അരവിന്ദനും ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞു.

"അഭിജിത്തേ, മോനേ, മീൻകറി ഒഴിക്കട്ടെ ?"

"ആ വലിയച്ഛാ."

അരവിന്ദൻ അവന് വളരെ സ്നേഹത്തോടെ വിളിമ്പി കൊടുത്തു

മുത്തച്ഛൻ എല്ലാവരെയും നോക്കി ചിരിച്ചു.

എന്നാൽ തീൻമേശയുടെ മറുവശത്ത് ഇരുന്ന സുലോചനയുടെ മുഖത്ത് ആ സന്തോഷത്തിന്റെ ചെറിയൊരു അംശം പോലുമുണ്ടായിരുന്നില്ല.അവൾ ഇടയ്ക്കിടെ അരുണിമയെ നോക്കുന്നുണ്ടായിരുന്നു.

ആരോമലും ഭക്ഷണം കഴിക്കുന്നതിനിടയിൽ ഇടയ്ക്കിടെ വളരെ അസ്വസ്ഥനായി കാണപ്പെട്ടു.

"അഭിജിത്തേ, നീ എന്താ പഠിച്ചത്?"

മുത്തച്ഛൻ ചോദിച്ചു.

"ബികോം."

"ഇപ്പോൾ ജോലി ചെയ്യുന്നുണ്ടോ?"

"ഇല്ല. ജോലിക്ക് ശ്രമിക്കുന്നുണ്ട്."

“എന്നാൽ പിന്നെ നമ്മള്ടെ

💬 Comments

View all comments