Chapter Title : അവൻ 1 [OG]
ചേച്ചിടെ അത്ര കളർ ഇല്ലെന്നല്ലേ ഉള്ളു, ചേട്ടനും ലുക്ക് അല്ലെ” ഒരു ചാൻസ് കിട്ടിയപ്പോ ആരതി കമെന്റ് അടിച്ചു.
പെട്ടന്ന് അനഘ ആ റൂമിലേക്കു കേറിച്ചെന്നു താൻ അഭിയെ പറ്റി പറഞ്ഞത് അനഘ കേട്ടോ എന്നാ ചമ്മലിൽ ആരതി പെട്ടന്ന് വിഷയം മാറ്റി
“അനഘ ചേച്ചിക്ക് വീടൊക്കെ ഇഷ്ടപ്പെട്ടോ”
“പിന്നെ ഇഷ്ടപെടാതെ, എന്ത് വലിയ വീടാ “
ആര്യ ചിരിച്ചുകൊണ്ട് അവളെ ഇരിക്കാൻ ക്ഷണിച്ചു.
“ഇനിയിപ്പോ ഇഷ്ടപ്പെട്ടില്ലെങ്കിൽ ഇത് പൊളിക്കാൻ ഒന്നും പറ്റില്ലല്ലോ” വീണ്ടും അരുണിമയുടെ ചൊറിയണ സ്വഭാവം പുറത്തു വന്നു.
അത് കേട്ടതും അനഘയുടെ മുഖം മാറി.
"യാത്രയൊക്കെ എങ്ങനെയുണ്ടായിരുന്നു?"
വിഷയം മാറ്റാൻ എന്നപോലെ ആര്യ ചോദിച്ചു.
"നന്നായിരുന്നു. കുറേ സമയമെടുത്തു."
"അതെ, ദൂരമുണ്ടല്ലോ."
ആര്യയുമായി അനഘ പതുക്കെ സംസാരിച്ചുതുടങ്ങി.എന്നാൽ അരുണിമ ആ സംഭാഷണത്തിൽ പങ്കെടുക്കാൻ തയ്യാറായിരുന്നില്ല.അവൾ ഇടയ്ക്കിടെ അനഘയെ നോക്കുന്നുണ്ടായിരുന്നു. പക്ഷേ ആ നോട്ടത്തിൽ സ്നേഹമോ കൗതുകമോ ഉണ്ടായിരുന്നില്ല.അത് ഒരു തരം അവഗണനയായിരുന്നു.കുറച്ചുനേരം കഴിഞ്ഞപ്പോൾ സുലോചന അങ്ങോട്ട് വന്നു.
"അരുണിമേ, നീ അമ്മയെ ഒന്ന് വിളിച്ചേ."
"എന്തിനാ അമ്മേ?"
"എനിക്ക് കുറച്ച് കാര്യങ്ങൾ പറയാനുണ്ട്."
അപ്പോഴാണ് അവർക്കിടയിൽ ഇരിക്കുന്ന അനഘയെ സുലോചന ശ്രദ്ധിച്ചത്, പെട്ടന്ന് അവർ ഒന്ന് പതറി.
"നിങ്ങളൊക്കെ ഇവിടെ ഇരിക്കുകയാണോ?"
"അതെ വലിയമ്മേ."
"മ്മ്."
അത്രയും പറഞ്ഞ് അവർ അരുണിമയെയും കൂട്ടി അവിടെനിന്ന് പോയി.അനഘ ഒന്നും മിണ്ടിയില്ല.ആര്യ അവളുടെ മുഖത്തേക്ക് നോക്കി.
"അത് കാര്യമാക്കണ്ട. ചേച്ചിയുടെ സ്വഭാവം അങ്ങനെയാണ്."
അനഘ വെറുതെ ചിരിച്ചു.
"സാരമില്ല."
അതേസമയം മുകളിലെ മുറിയിൽ ശോഭ തന്റെ മുടി ചീകുകയായിരുന്നു.
അപ്പോഴാണ് വാതിലിൽ മുട്ടുകേട്ടത്.
"ആരാ?"
ഞാനാ
💬 Comments
View all comments