0%

Chapter Title : അവൻ 1 [OG]

Author : OG Read All Parts 191.5K

അവളുടെ മനസ്സിന് ചെറിയൊരു ആശ്വാസം നൽകി.അവൾ പതുക്കെ ചിരിച്ചു.

"ഇത്രയും വർഷങ്ങൾക്കുശേഷം..."

അവൾ സ്വയം പറഞ്ഞു.പുറത്ത് നാലുകെട്ടിന്റെ നടുമുറ്റത്തിലൂടെ സൂര്യപ്രകാശം പതുക്കെ അകത്തേക്ക് വീണുകൊണ്ടിരുന്നു.അവർ മൂന്ന് പേരും ഈ വീട്ടിലേക്ക് വന്നിരിക്കുന്നു.എന്നാൽ ഈ വീട്ടിലെ എല്ലാവരും അവരെ ഒരേ മനസ്സോടെയാണോ സ്വീകരിച്ചിരിക്കുന്നത്?...അതൊരു ചോദ്യചിഹ്നമായി നിലനിന്നു.

വൈകിട്ട് ഏഴരയോടടുത്തിരുന്നു.

കുളിച്ച് ഫ്രഷായി അഭിജിത്ത് മുറിയിൽനിന്ന് പുറത്തേക്കിറങ്ങി. യാത്രയുടെ ക്ഷീണം അപ്പോഴേക്കും കുറച്ചൊക്കെ മാറിയിരുന്നു. പുതിയ സ്ഥലവും പുതിയ ആളുകളും അവനിൽ ചെറിയൊരു കൗതുകം സൃഷ്ടിച്ചിരുന്നു.

ഇടനാഴിയിലൂടെ നടക്കുമ്പോൾ എതിർവശത്തുനിന്ന് അനഘ വരുന്നത് കണ്ടു.

"എന്താടാ, റൂം ഇഷ്ടമായോ?"

"നല്ല രസമുണ്ട്. നമ്മുടെ രണ്ട് മുറി വീടുമായി താരതമ്യം ചെയ്യുമ്പോൾ ഇതൊരു കൊട്ടാരം തന്നെയാണ്."

അനഘ ചിരിച്ചു.

"എനിക്കും ഇവിടെ ഇഷ്ടായി “

ഇരുവരും താഴേക്ക് ഇറങ്ങി.

നാലുകെട്ടിന്റെ നടുമുറ്റത്ത് അപ്പോഴും ആളുകൾ ഉണ്ടായിരുന്നു.

അഭിജിത്തും അനഘയും പതുക്കെ അവരുടെയടുത്തേക്ക് നടന്നു.

അപ്പോഴേക്കും ആരോമൽ തിരികെ വന്നിരുന്നു,സോഫയിൽ ഇരുന്ന് മൊബൈൽ നോക്കുകയായിരുന്ന ആരോമൽ ഒന്ന് മുഖമുയർത്തി. ഇവരെ കണ്ടിട്ടും ഒട്ടും മൈൻഡ് പോലും ചെയ്യാതെ വീണ്ടും ഫോണിൽ തന്നെ ശ്രദ്ധ കേന്ദ്രീകരിച്ചു.

അവരുടെ സാന്നിധ്യം തനിക്ക് ഒട്ടും താൽപര്യമില്ലെന്ന ഭാവമായിരുന്നു അവന്റെ മുഖത്ത്.നടുമുറ്റത്തിനടുത്തുള്ള മറ്റൊരു മുറിയിൽ അരുണിമയും ആര്യയും ഇരിക്കുന്നുണ്ടായിരുന്നു.

“അനഘ ചേച്ചിയെ കാണാൻ എന്ത് ഭംഗിയാ അല്ലെ, എന്തൊരു കളറാ ചേച്ചിക്ക്, ശോഭ ചെറിയമ്മേന്റെ നിറം അത്പോലെ തന്നെ കിട്ടീട്ടുണ്ട് “ ആര്യ പറഞ്ഞു

“അത്ര വല്യ ഭംഗി ഒന്നുമില്ല ഒരു ആവറേജ് “

അരുണിമ വല്യ താല്പര്യം ഇല്ലാത്ത മട്ടിൽ അതിനെ എതിർത്തു.

“അഭിചേട്ടനും സൂപ്പർ അല്ലെ,

💬 Comments

View all comments