Chapter Title : അവൻ 1 [OG]
തന്നെ വെച്ചതാണ്."
ശോഭ ഒന്നും പറഞ്ഞില്ല.അവളുടെ കണ്ണുകൾ നിറഞ്ഞു.
അടുത്ത മുറി അനഘയ്ക്കായിരുന്നു.
അത് വളരെ മനോഹരമായി ഒരുക്കിയിരുന്നു. ഇളം നിറത്തിലുള്ള ചുമരുകൾ, വലിയ ജനൽ, കട്ടിൽ, അലമാര എന്നിവയെല്ലാം ക്രമീകരിച്ചിരിക്കുന്നു.
"ഇത് നിനക്കാണ് മോളേ."
"ശരി വല്യച്ചാ."
"നിങ്ങൾ ഒന്ന് ഫ്രഷായിക്കോളൂ”
അതും പറഞ്ഞിട്ട് രവി താഴേക്ക് പോയി.
മുറിയിൽ ഒറ്റയ്ക്കായപ്പോൾ അഭിജിത്ത് ബാഗ് കട്ടിലിൽ വെച്ചു.പിന്നീട് പതുക്കെ ജനലിനടുത്തേക്ക് നടന്നു.അവിടെനിന്ന് പുറത്തേക്ക് നോക്കിയപ്പോൾ വലിയൊരു തോട്ടവും അതിനപ്പുറം വിശാലമായ പാടവും കാണാമായിരുന്നു.അവൻ കുറച്ചുനേരം അതെല്ലാം നോക്കി നിന്നു.തന്റെ ചെറിയ വീട്ടിൽനിന്ന് തികച്ചും വ്യത്യസ്തമായൊരു ലോകം.ഇവിടെ എത്രയാ ആളുകൾ.
എത്രയാ മുറികൾ.എത്രയാ സൗകര്യങ്ങൾ.
എന്നിട്ടും എന്തുകൊണ്ടോ അവന്റെ മനസ്സിൽ ചെറിയൊരു അസ്വസ്ഥത ഉണ്ടായിരുന്നു.താഴെ കണ്ട ചിലരുടെ മുഖങ്ങൾ അവന്റെ ഓർമ്മയിൽ തെളിഞ്ഞു.
ചിലർ വളരെ സ്നേഹത്തോടെ പെരുമാറി.
മറ്റുചിലർ വെറുതെ ചിരിച്ചതുപോലെ മാത്രം തോന്നി.അവൻ അതേക്കുറിച്ച് കൂടുതൽ ചിന്തിച്ചില്ല.ഫോൺ എടുത്ത് അനഘയ്ക്ക് ഒരു മെസേജ് അയച്ചു.
“ചേച്ചീ, റൂം ഒക്കെ സെറ്റാണോ?”
അൽപ്പസമയത്തിനുള്ളിൽ മറുപടി വന്നു.
“അതെ. അടിപൊളിയാണ്. നീ ഫ്രഷായി വാ”
പിന്നീട് ബാത്ത്റൂമിലേക്ക് നടന്നു.
അതേസമയം ശോഭ തന്റെ മുറിയിലെ കട്ടിലിന്റെ അരികിൽ ഇരിക്കുകയായിരുന്നു.
മുറിയുടെ ഓരോ ഭാഗവും അവൾ നോക്കി.
തന്റെ ബാല്യകാലത്തിന്റെ ഓർമ്മകൾ നിറഞ്ഞ മുറി.ജനലിനരികിലെ ആ പഴയ മരക്കസേര.ചുമരിലെ ചെറിയൊരു അടയാളം.ഒരിക്കൽ അച്ഛനോട് പിണങ്ങി കരഞ്ഞുകൊണ്ട് ഇരുന്ന അതേ സ്ഥലം.
അവൾ പതുക്കെ കണ്ണാടിയുടെ മുന്നിലേക്ക് നടന്നു.കണ്ണാടിയിൽ കണ്ടത് പഴയ ശോഭയെയല്ലായിരുന്നു.ജീവിതത്തിന്റെ ഒരുപാട് കയറ്റിറക്കങ്ങൾ പിന്നിട്ട ഒരു സ്ത്രീയെയായിരുന്നു.അവൾ തന്റെ കണ്ണുകൾ തുടച്ചു.താഴെനിന്ന് അമ്മയുടെ ശബ്ദം കേൾക്കാമായിരുന്നു.ആ ശബ്ദം
💬 Comments
View all comments