Chapter Title : അവൻ 1 [OG]
കൈവെച്ച് അനുഗ്രഹിച്ചു.
"നന്നായി വരണം മക്കളേ. അമ്മയെ കഷ്ടപ്പെടുത്തരുത്."
"ഇല്ല അമ്മൂമ്മേ."
അഭിജിത്ത് ചിരിച്ചു.മുറിയിൽ വീണ്ടും ഒരു നിമിഷത്തെ നിശ്ശബ്ദത.മുത്തശ്ശി ശോഭയുടെ കൈയിൽ പിടിച്ചുകൊണ്ട് പറഞ്ഞു
"നീ ഇനി എവിടേക്കും പോകണ്ട മോളേ.. എനിക്ക് നിന്നെ ശിഷ്ടകാലം ഇവിടെ കാണണം. "
"ഞാൻ വന്നല്ലോ അമ്മേ, ഇനി എവിടേക്കും പോകില്ല ."
അമ്മയെ അശ്വസിപ്പിക്കാൻ അവൾ അങ്ങനെ ഒരു കള്ളം പറഞ്ഞു.
കുറച്ചുനേരം കൂടി മുത്തശ്ശിക്കൊപ്പം ചെലവഴിച്ചശേഷം രവിന്ദ്രൻ അവരെ മുകളിലെ നിലയിലേക്ക് കൂട്ടിക്കൊണ്ടുപോയി.
"നിങ്ങൾ യാത്ര കഴിഞ്ഞ് വന്നതല്ലേ. ആദ്യം ഒന്ന് വിശ്രമിക്ക്. കുളിച്ച് ഫ്രഷായിക്കോളൂ."
വീടിന്റെ അകത്തളങ്ങൾ കണ്ടുകൊണ്ട് അഭിജിത്തും അനഘയും പിന്നാലെ നടന്നു.
നീളമുള്ള മരപ്പടികൾ കയറി അവർ മുകളിലെ നിലയിലെത്തി.അവിടെ ഒരു വലിയ ഇടനാഴിയും ഇരുവശങ്ങളിലായി കുറെ മുറികളും ഉണ്ടായിരുന്നു.
"ശോഭേ, നിങ്ങൾക്ക് മൂന്ന് പേർക്കും മൂന്നു മുറികൾ ഒരുക്കിയിട്ടുണ്ട്."
രാവിന്ദ്രൻ പറഞ്ഞു.
"മൂന്ന് മുറികളോ?"
അനഘ അത്ഭുതത്തോടെ ചോദിച്ചു.
"അതെ. നിങ്ങൾ മൂന്നുപേരും ഓരോ മുറിയിൽ താമസിച്ചോളൂ. എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ പറയണം."
“ഏട്ടാ വിരോധം ഇല്ലെങ്കിൽ എനിക്ക് എന്റെ പഴയ മുറി തന്നെ തരുമോ”
“അതിനെന്താ നീ അത് തന്നെ എടുത്തോളൂ”
അഭിജിത്ത് അവന്റെ മുറിയിലേക്ക് കയറി
വലിയൊരു കട്ടിൽ. മരത്തിൽ തീർത്ത അലമാര. ഒരു ടേബിൾ. ജനലിനോട് ചേർന്ന് ഒരു ചെറിയ ഇരിപ്പിടം.മുറിയുടെ ഒരു വശത്ത് പഴയ മരത്തിന്റെ അലമാരയും ചുമരിൽ ഒരു വലിയ കണ്ണാടിയും ഉണ്ടായിരുന്നു.
വർഷങ്ങൾക്കുശേഷം വീണ്ടും തന്റെ മുറിയിൽ നിൽക്കുകയാണ് ശോഭ.
"ഒന്നും മാറ്റിയിട്ടില്ലേ ചേട്ടാ?"
അവൾ ചോദിച്ചു.
"നിന്റെ മുറിയല്ലേ. അതുകൊണ്ട് അതുപോലെ
💬 Comments
View all comments