0%

Chapter Title : അവൻ 1 [OG]

Author : OG Read All Parts 189.4K

സ്നേഹത്തിന്റെ തിളക്കം ഇപ്പോഴും ഉണ്ടായിരുന്നു.ശോഭയെ കണ്ടതും ആ വൃദ്ധയുടെ കണ്ണുകൾ വിടർന്നു.

"മോളേ…."

വിറയാർന്ന ശബ്ദം.ശോഭയുടെ കാലുകൾ ഒരുനിമിഷം നിശ്ചലമായി.

"അമ്മേ..."

അവൾ വേഗത്തിൽ അടുത്തേക്ക് നടന്നു.

അമ്മ ചാരുകസേരയിൽനിന്ന്

എഴുന്നേൽക്കാൻ ശ്രമിച്ചു.

"അയ്യോ... പതുക്കെ അമ്മേ."

ശോഭ ഓടിച്ചെന്ന് അവരെ താങ്ങിപ്പിടിച്ചു.

അടുത്ത നിമിഷം അമ്മയുടെ കൈകൾ അവളെ ചുറ്റിപ്പിടിച്ചു.

"എന്റെ കുട്ടീ..."

ആ ഒരു വിളിയിൽ ശോഭയുടെ ഇത്രയും വർഷത്തെ സങ്കടങ്ങളെല്ലാം അലിഞ്ഞുപോയതുപോലെ തോന്നി.

"എവിടെയായിരുന്നു മോളേ നീ ഇത്രയും കാലം?"

അമ്മയുടെ കണ്ണുകൾ നിറഞ്ഞൊഴുകി.

"ഞാൻ നിന്നെ എത്ര അന്വേഷിച്ചിട്ടുണ്ടെന്ന് അറിയാമോ?"

ശോഭയ്ക്ക് ഒന്നും പറയാൻ കഴിഞ്ഞില്ല.

അവൾ അമ്മയുടെ നെഞ്ചിലേക്ക് മുഖം ചേർത്തു കരഞ്ഞു.

"അമ്മേ..."

"എന്റെ കുട്ടീ... ഇത്രയും വർഷം കഴിഞ്ഞിട്ടെങ്കിലും നീ വന്നല്ലോ."

അമ്മ അവളുടെ തലയിൽ തലോടി.

"എനിക്ക് നിങ്ങളെയൊക്കെ കാണണമെന്ന് ഒരുപാട് ആഗ്രഹമുണ്ടായിരുന്നു അമ്മേ."

"പിന്നെന്താ വരാതിരുന്നത്?"

ശോഭ മുഖമുയർത്തി അമ്മയെ നോക്കി.

"ചില കാര്യങ്ങൾ മറക്കാൻ പറ്റിയില്ല അമ്മേ."

അമ്മ അവളുടെ കവിളിൽ കൈവെച്ചു.

"എല്ലാം കഴിഞ്ഞുപോയില്ലേ മോളേ. നീ എന്റെ കുട്ടിയല്ലേ."

ആ വാക്കുകൾ കേട്ടപ്പോൾ ശോഭ വീണ്ടും അമ്മയെ കെട്ടിപ്പിടിച്ചു.

കുറച്ചുനേരം ഇരുവരും ഒന്നും സംസാരിച്ചില്ല.

വർഷങ്ങളായി അടക്കിവെച്ച സ്നേഹവും സങ്കടവും കണ്ണീരിലൂടെ പുറത്തേക്ക് വന്നുകൊണ്ടിരുന്നു.

"അമ്മൂമ്മേ..."

അനഘ പതുക്കെ വിളിച്ചു.

മുത്തശ്ശി അവളെ നോക്കി.

"ഇത് എന്റെ മകൾ അനഘ."

മുത്തശ്ശി അവളെ അടുത്തേക്ക് വിളിച്ചു.

അനഘ അടുത്തുചെന്ന് മുത്തശ്ശിയുടെ കൈയിൽ പിടിച്ചു.

"ഇത് അഭിജിത്ത്."

അഭിജിത്തും അടുത്തേക്ക് ചെന്നു.

മുത്തശ്ശി അവന്റെ മുഖത്തേക്ക് കുറച്ചുനേരം നോക്കി.മുത്തശ്ശി ഇരുവരുടെയും തലയിൽ

💬 Comments

View all comments