0%

Chapter Title : അവൻ 1 [OG]

Author : OG Read All Parts 189.4K

പിടിച്ചു.

രവി അവസാനമായി അരവിന്ദനെയും ഭാര്യ അമ്പിളിയെയും പരിചയപ്പെടുത്തി.

"ഇതാണ് നിങ്ങളുടെ മൂന്നാമത്തെ വലിയച്ഛൻ അരവിന്ദൻ. ഇത് അമ്പിളി."

അവരുടെ രണ്ട് പെൺമക്കളും അടുത്തേക്ക് വന്നു.

"ഇവർ അശ്വതിയും ആരതിയും. ഇരട്ടകളാണ്. രണ്ടുപേർക്കും( 21 വയസ് )."

രണ്ടുപേരെയും കണ്ടപ്പോൾ അനഘയ്ക്ക് അത്ഭുതം തോന്നി.ഒരേ മുഖം, ഒരേ ഉയരം, ഒരേ ചിരി.

"നിങ്ങളെ കണ്ടാൽ തിരിച്ചറിയാൻ തന്നെ പാടാണല്ലോ."

അനഘ ചിരിച്ചുകൊണ്ട് പറഞ്ഞു.

“സത്യം “ അഭിജിത്തും അത് ശെരി വച്ചു.

അശ്വതി മറുപടി പറഞ്ഞു.

"പക്ഷേ ഞങ്ങളെ തിരിച്ചറിയാൻ ഒരു വഴിയുണ്ട്."

ആരതി കൂട്ടിച്ചേർത്തു.

"എന്താ?"

"ഞങ്ങളോട് തന്നെ ചോദിച്ചാൽ മതി 😌."

അത് കേട്ട് എല്ലാവരും ചിരിച്ചു.

അങ്ങനെ വീട്ടിലെ ഓരോ അംഗങ്ങളെയും പരിചയപ്പെട്ടപ്പോൾ അഭിജിത്തിനും അനഘയ്ക്കും തങ്ങൾ ഒരു വലിയ കുടുംബത്തിന്റെ ഭാഗമായിരിക്കുന്നതുപോലെ തോന്നി.

എന്നാൽ എല്ലാവരുടെയും ചിരികൾക്കിടയിലും ചില മുഖങ്ങളിൽ അകൽച്ചയുടെ നിഴൽ അവർക്കു കാണാമായിരുന്നു.

"മോളേ, അമ്മ അകത്തുണ്ട്. നിന്നെ കാത്തിരിക്കുകയാണ്."

രാമകൃഷ്ണൻ ശോഭയോട് പറഞ്ഞു.

അത് കേട്ടതും അവളുടെ മുഖഭാവം മാറി.

"അമ്മയ്ക്ക് സുഖമാണോ ചേട്ടാ?"

"പ്രായമായില്ലേ. പഴയതുപോലെ നടക്കാനൊന്നും പറ്റില്ല. പക്ഷേ നിന്നെ കാണണമെന്ന് എപ്പോഴും പറയാറുണ്ട്."

ശോഭയുടെ കണ്ണുകൾ വീണ്ടും നിറഞ്ഞു.

അവൾ മക്കളെ നോക്കി.

"വാ മക്കളേ."

മൂവരും വീടിന്റെ ഉള്ളിലേക്ക് നടന്നു.

നീളമുള്ള വരാന്ത കടന്ന് അവർ ഒരു വലിയ മുറിയിലെത്തി.അവിടെ ഒരു ചാരുകസേരയിൽ പ്രായമായ ഒരു സ്ത്രീ ഇരിപ്പുണ്ടായിരുന്നു.വെള്ളമുടി പിന്നിലേക്ക് കെട്ടിവെച്ചിട്ടുണ്ട്. നെറ്റിയിൽ ചെറിയൊരു ചന്ദനക്കുറി. കഴുത്തിൽ ഒരു ചെറിയ സ്വർണമാല. പ്രായത്തിന്റെ ചുളിവുകൾ മുഖത്ത് വ്യക്തമായിരുന്നെങ്കിലും ആ കണ്ണുകളിൽ പഴയ

💬 Comments

View all comments