Chapter Title : അവൻ 1 [OG]
എല്ലാവരുടെയും മുഖത്ത് അതേ ഭാവമായിരുന്നില്ല.ചിലർ ചിരിച്ചുകൊണ്ട് അവരെ സ്വീകരിച്ചു.മറ്റുചിലർ വെറുമൊരു ഔപചാരിക പുഞ്ചിരി മാത്രം നൽകി.
ചില കണ്ണുകളിൽ വ്യക്തമായ നീരസമുണ്ടായിരുന്നു.വർഷങ്ങൾക്കുമുമ്പ് ഈ വീട്ടിൽനിന്ന് ഇറങ്ങിപ്പോയവൾ ഇന്ന് വീണ്ടും തിരിച്ചെത്തിയിരിക്കുന്നു.
അവളുടെ കൂടെ രണ്ട് മക്കളും.
ചിലർക്ക് അത് സന്തോഷമായിരുന്നെങ്കിൽ മറ്റുചിലർക്ക് അതത്ര സ്വീകാര്യമായിരുന്നില്ല
എന്നാൽ ആ നോട്ടങ്ങളൊന്നും ശ്രദ്ധിക്കാതെ സഹോദരന്മാർ ശോഭയെയും മക്കളെയും വീടിനുള്ളിലേക്ക് ക്ഷണിച്ചു.
രവിന്ദ്രൻ അഭിജിത്തിനെയും അനഘയെയും നോക്കി പറഞ്ഞു.
“ഞാൻ നിങ്ങളുടെ വലിയച്ഛൻ രവിന്ദ്രൻ. ഇത് ന്റെ ഭാര്യ സുലോചന."
അഭിജിത്തും അനഘയും അവരെ നോക്കി ഒന്ന് ചിരിച്ചു.
അടുത്തതായി രവിന്ദ്രൻ തന്റെ മക്കളെ പരിചയപ്പെടുത്തി.
"ഇത് ന്റെ മകൾ അരുണിമ(26 vayas)."
അഭിജിത്തും അനഘയുടെ അരുണിമയേ നോക്കി ചിരിച്ചെങ്കിലും അവളുടെ മുഖത്ത് പുച്ഛ ഭാവം ആയിരുന്നു. അഭിജിത്ത് അത് ശ്രദ്ധിച്ചെങ്കിലും അനഘ അത് കാര്യമാക്കിയില്ല.
ഒരു മകൻ കൂടി ഉണ്ട്, ആരോമൽ (28 വയസ്) ആളിപ്പോ ഇവിടില്ല പുറത്തു പോയിരിക്കുകയാണ്,
അടുത്തതായി രാജേന്ദ്രനെയും ഭാര്യ രാധികയെയും പരിചയപ്പെടുത്തി.
"ഇതാണ് നിങ്ങളുടെ രണ്ടാമത്തെ വലിയച്ഛൻ രാജേന്ദ്രൻ. ഇത് രാധിക."
രാജേന്ദ്രൻ ഇരുവരുടെയും തോളിൽ തട്ടി.
"എന്താ മക്കളേ, യാത്രയൊക്കെ സുഖമായിരുന്നോ?"
"അതെ വലിയച്ഛാ."
അഭിജിത്ത് മറുപടി പറഞ്ഞു.
"ഇത് എന്റെ മകൻ അർജുൻ(26 വയസ് ).
അർജുൻ മുന്നോട്ട് വന്ന് അഭിജിത്തിന് കൈകൊടുത്തു.
“അഭിജിത്ത് അല്ലെ, ഡീറ്റൈൽ ആയിട്ട് നമുക്ക് പരിചയപ്പെടാം സമയം ഉണ്ടല്ലോ “
അവൻ അതിന് മറുപടിയായി ഒരു ചിരി നൽകി.
പിന്നീട് രാജേന്ദ്രൻ മകളെ പരിചയപ്പെടുത്തി.
"ഇത് ആര്യ” (23 vayas)
ആര്യ ചിരിച്ചുകൊണ്ട് അനഘയുടെ കൈയിൽ
💬 Comments
View all comments