0%

Chapter Title : അവൻ 3 [OG]

Author : OG Read All Parts 119.8K

ചുറ്റും കറുപ്പ് നിറം പടർന്നിരുന്നു, പക്ഷെ കണ്ണിലെ എരിയുന്ന പകയ്ക്ക് ഒരു തരി പോലും കുറവുണ്ടായിരുന്നില്ല.

“എന്താ നിന്റെ പ്ലാൻ”

മുഖവരയൊന്നും കൂടാതെ തന്നെ സുലോചന ചോദിച്ചു,

“എന്ത് പ്ലാൻ.. “

“നിന്റെ മനസ്സിൽ ഇപ്പൊ എന്താണെന്ന് മറ്റാരേക്കാളും നന്നായിട്ട് എനിക്ക് അറിയാം,

ഞാനേ നിന്റെ അമ്മയാ നീ അത് മറക്കണ്ട, അതുകൊണ്ട് നീ ഉരുണ്ട് കളിക്കാൻ ഒന്നും നിക്കണ്ട, എന്താ നിന്റെ പ്ലാൻ “

അവളുടെ അടുത്ത് കട്ടിലിൽ ഇരുന്നുകൊണ്ട്, താഴോട്ട് കുമ്പിട്ടിരുന്ന അവളുടെ മുഖം പതിയെ തനിക്ക് നേരെ തിരിച്ച് സുലോചന ചോദിച്ചു.

“അറിയില്ലമ്മ… എന്റെ മനസ്സിൽ ഒന്നും തെളിയുന്നില്ല, എനിക്ക് വേണ്ടത് വെറും ഒരു പ്രതികാരം അല്ലമ്മ…, അവൾ ജീവിതകാലം മുഴുവൻ ഓർക്കുന്ന തരത്തിൽ ഒരു പണി അവൾക്ക് കൊടുക്കണം, നല്ല എട്ടിന്റെ പണി.”

പല്ലുകടിച്ചുകൊണ്ട് അരുണിമ പറഞ്ഞു.

“എങ്കിൽ ഞാൻ ഒരു ഉപായം പറയട്ടെ…, നീ പറഞ്ഞ പോലേ എട്ടിന്റെയല്ല നല്ല പതിനാറിന്റെ പണി തന്നെ നമുക്ക് അവൾക്ക് കൊടുക്കാം, പക്ഷെ നമ്മുടെ കൂടെ ഒരാൾ കൂടി നിക്കണം “

“ആര്…”

സംശയത്തോടെ അരുണിമ ചോദിച്ചു.

“ആരോമൽ “

“അമ്മ എന്താ പറഞ്ഞു വരുന്നത് “

“പറയാം, നീ ആദ്യം പോയി ആ വാതിൽ അടച്ചിട്ടു വാ “

അമ്മ എന്താണ് ഉദ്ദേശിക്കുന്നത് എന്ന് മനസിലായില്ലെങ്കിലും, യഥാർത്ഥ സുലോചന ആരാണെന്ന് നല്ല ബോധ്യമുള്ള അരുണിമ വാതിലിനടുത്തേക്ക് നടന്നു, വാതിലടച്ച് തിരിഞ്ഞു നടക്കുമ്പോൾ തന്നെ തന്നെ നോക്കി നിൽക്കുന്ന അമ്മയുടെ കണ്ണിലെ തീക്ഷണത അവളെ പോലും ഒരു നിമിഷം ഭയപ്പെടുത്തി. അവൾ വീണ്ടും

💬 Comments

View all comments