Chapter Title : അവൻ 2 [OG]
സമയം ഏഴരയോടടുത്തിരുന്നു.
നാലുകെട്ടിന്റെ നടുമുറ്റത്തേക്ക് പ്രഭാതസൂര്യന്റെ വെളിച്ചം അരിച്ചിറങ്ങി. മുറ്റത്തെ തുളസിത്തറയിൽ വിളക്ക് തെളിയിച്ചശേഷം അമ്പിളി പ്രാർത്ഥനയിലായിരുന്നു. അടുക്കളയിൽ നിന്ന് പാത്രങ്ങളുടെ ശബ്ദവും ചായ തിളയ്ക്കുന്ന മണവും
ഉയർന്നുകൊണ്ടിരുന്നു.അഭിജിത്ത് പതിവിലും നേരത്തെ എഴുന്നേറ്റു.കുളിച്ച് ഇളം നീല ഷർട്ടും കറുത്ത പാന്റ്സും ധരിച്ച് മുറിയിൽ നിന്ന് പുറത്തേക്കിറങ്ങി. കണ്ണാടിയുടെ മുന്നിൽ നിന്ന് മുടി ഒന്ന് ശരിയാക്കി. പിന്നെ മേശപ്പുറത്തിരുന്ന തന്റെ സർട്ടിഫിക്കറ്റുകളും മാർക്ക് ലിസ്റ്റുകളും അടങ്ങിയ ഫയൽ ബാഗിലാക്കി.
താഴേക്ക് ഇറങ്ങുമ്പോൾ കാളിദാസൻ വരാന്തയിൽ അവനെ കാത്തിരിക്കുന്നുണ്ടായിരുന്നു.
"ഗുഡ് മോണിംഗ് ചേട്ടാ."
ശബ്ദം കേട്ട് കാളിദാസൻ പത്രത്തിൽനിന്ന് മുഖമുയർത്തി.
"ആ... മോൻ എത്തിയോ, എന്നാ പിന്നെ നമുക്ക് അങ് ഇറങ്ങിയാലോ?
“ഇറങ്ങാം”
കാർ ഗേറ്റ് കടന്ന് പുറത്തേക്കിറങ്ങി.
ഏകദേശം അരമണിക്കൂറോളം യാത്ര ചെയ്തശേഷം അവർ മംഗലശേരി ഗ്രൂപ്പിന്റെ ഒരു വലിയ സ്ഥാപനത്തിന് മുന്നിലെത്തി.
MANGALASSERY GROUP
കൂറ്റൻ കെട്ടിടത്തിന്റെ മുൻവശത്ത് മനോഹരമായ അക്ഷരങ്ങളിൽ കമ്പനിയുടെ പേര് എഴുതിയിരുന്നു.
അത് മംഗലശേരി ഗ്രൂപ്പിന്റെ കീഴിലുള്ള ഒരു പ്രമുഖ കൺസ്ട്രക്ഷൻ കമ്പനിയാണ് .
മംഗലശേരി കൺസ്ട്രക്ഷൻസ് പ്രൈവറ്റ് ലിമിറ്റഡ്.
പുതിയ റെസിഡൻഷ്യൽ പ്രോജക്ടുകൾ, കൊമേഴ്സ്യൽ കോംപ്ലക്സുകൾ, അപ്പാർട്ട്മെന്റുകൾ തുടങ്ങി നിരവധി നിർമ്മാണ പ്രവർത്തനങ്ങൾ കമ്പനി ഏറ്റെടുത്ത് നടത്തിയിരുന്നു.
കാർ പാർക്കിങ്ങിൽ നിർത്തി അവർ പുറത്തേക്കിറങ്ങി.മുന്നിലെ കെട്ടിടത്തിലേക്ക് നോക്കിയപ്പോൾ അവന് അത്ഭുതം തോന്നി.
"ഇത് വലിയ കമ്പനിയാണല്ലോ ചേട്ടാ."
"ഇത് ഗ്രൂപ്പിന്റെ പ്രധാനപ്പെട്ട കമ്പനികളിലൊന്നാണ് മോനേ. ഇവിടെ മാത്രം നൂറിലധികം ജീവനക്കാരുണ്ട്."
"വാ, മാനേജർ നമ്മളെ കാത്തിരിക്കുന്നുണ്ടാകും."
ഇരുവരും റിസപ്ഷനിലേക്ക് നടന്നു.
കാളിദാസനെ കണ്ടതും അവിടെയിരുന്ന ജീവനക്കാരി എഴുന്നേറ്റു.
"ഗുഡ് മോണിംഗ് സർ."
💬 Comments
View all comments