0%

Chapter Title : അവൻ 2 [OG]

Author : OG Read All Parts 178.7K

അതും പറഞ്ഞ് രാജീവ് കുറച്ചു മാറി നിന്ന് കോൾ ചെയ്തു, ഒരു 5 മിനുട്ട് സംസാരിച്ച ശേഷം അയാൾ വീണ്ടും തിരികെ വന്നു ചെയറിൽ ഇരുന്നു.

“തല്കാലം താൻ എന്റെ അസിസ്റ്റന്റ് ആയി നിന്ന് കാര്യങ്ങൾ പഠിക്കട്ടെ എന്നാണ് അർജുൻ സർ പറഞ്ഞത് “

അഭിജിത്തിന്റെ മുഖത്ത് അത്ഭുതം പ്രകടമായി.

"പേടിക്കേണ്ട. എല്ലാ കാര്യങ്ങളും ഒറ്റയ്ക്ക് ചെയ്യേണ്ടിവരില്ല. പരിചയമുള്ള ടീം കൂടെയുണ്ടാകും”

അഭിജിത്ത് സന്തോഷത്തോടെ തലയാട്ടി

"നാളെ മുതൽ ജോയിൻ ചെയ്യാൻ സാധിക്കുമോ?"

അയാൾ ചോദിച്ചു.

"യെസ് സർ."

"ഓക്കെ. അപ്പോൾ നാളെതന്നെ വന്നോളൂ, തന്റെ ക്യാബിൻ റെഡി ആക്കാൻ ഞാൻ HR നോട്‌ പറയാം.“

അത്രയും നേരം ഉള്ളിൽ അടക്കിവെച്ചിരുന്ന സന്തോഷം അവന്റെ മുഖത്ത് തെളിഞ്ഞു.

കമ്പനിയുടെ പാർക്കിങ്ങിലേക്ക് നടക്കുമ്പോൾ കാളിദാസൻ അഭിജിത്തിന്റെ തോളിൽ തട്ടി.

"എന്താ മോനേ, സന്തോഷമായില്ലേ?"

അഭിജിത്ത് ചിരിച്ചു.

"എന്ത് പറയാനാ ചേട്ടാ. ഇത്രയും നാൾ എത്രയോ കമ്പനികളിൽ കയറിയിറങ്ങിയതാ. ഒടുവിൽ ഒരു ജോലി കിട്ടിയല്ലോ."

"അതൊക്കെ ശരിയാകും. പിന്നെ മംഗലശേരി ഗ്രൂപ്പിൽ ജോലി ചെയ്യുമ്പോൾ കുറച്ച് അധികം ഉത്തരവാദിത്തമുണ്ടാവണം, അത് മറക്കരുത്."

"ഇല്ല ചേട്ടാ."

കാറിൽ കയറിയശേഷവും അവന്റെ സന്തോഷത്തിന് കുറവുണ്ടായിരുന്നില്ല.

ജനലിലൂടെ പുറത്തേക്ക് നോക്കുമ്പോൾ അവന്റെ മനസ്സിൽ പല ചിന്തകളും കടന്നുവന്നു.ഇതുവരെ താൻ അയച്ചിരുന്ന ജോബ് അപേക്ഷകൾ.വന്നുകൊണ്ടിരുന്ന നിരസിക്കൽ മെയിലുകൾ.

എക്സ്പീരിയൻസ് ഇല്ലെന്ന പേരിൽ ഒഴിവാക്കപ്പെട്ട ഇന്റർവ്യൂകൾ.എല്ലാം ഇന്നലെ കഴിഞ്ഞ ഒരു മോശം സ്വപ്നം പോലെ തോന്നി.ഇന്ന് ആദ്യമായി തന്റെ പേരിന് മുന്നിൽ ഒരു ജോലി പദവി ഉണ്ടാകാൻ പോകുന്നു.

അസിസ്റ്റന്റ് മാനേജർ.

അവൻ അറിയാതെ തന്നെ ചിരിച്ചുപോയി.

💬 Comments

View all comments