0%

Chapter Title : അവൻ 2 [OG]

Author : OG Read All Parts 179.4K

"എന്താ മോനേ, ഒറ്റയ്ക്കിരുന്ന് ചിരിക്കുന്നത്?"

കാളിദാസൻ ചോദിച്ചു.

"ഒന്നുമില്ല ചേട്ടാ. സന്തോഷം കൊണ്ടാണ്."

"ഹഹ...."

അഭിജിത്ത് ഉടൻ ഫോൺ എടുത്തു.

അമ്മയെ വിളിക്കണമെന്നുണ്ടായിരുന്നു.

പക്ഷേ നേരിട്ട് വീട്ടിലെത്തി പറയാമെന്ന് അവൻ തീരുമാനിച്ചു.അമ്മയുടെയും ചേച്ചിയുടെയും മുഖത്ത് ആ സന്തോഷം നേരിട്ട് കാണണം. കാർ മംഗലശേരി തറവാടിന്റെ ഗേറ്റിനുള്ളിലേക്ക് പ്രവേശിച്ചു.

കാർ നിർത്തിയതും അഭിജിത്ത് വേഗത്തിൽ പുറത്തേക്കിറങ്ങി, വേഗത്തിൽ അകത്തേക്ക് നടന്നു, അനഘ നടുമുറ്റത്തിനടുത്തുള്ള വരാന്തയിൽ ഇരുന്ന് മൊബൈൽ നോക്കുകയായിരുന്നു.

അഭിയെ കണ്ടതും അവൾ എഴുന്നേറ്റു.

"ആഹാ... വന്നല്ലോ. എന്തായി?"

അഭിജിത്ത് ഒന്നും പറയാതെ കുറച്ചു നേരം അവളെ നോക്കി നിന്നു

"എന്താടാ? എന്തെങ്കിലും പ്രശ്നമുണ്ടോ?"

"ചേച്ചീ..."

"എന്താ?"

"ഞാൻ ആദ്യമായി ജോലിക്ക് പോകുന്ന ദിവസം അറിയണമെന്നല്ലേ പറഞ്ഞെ, എന്നാ കേട്ടോ ആ ദിവസം നാളെയാണ്!"

"ശരിക്കും?"

അനഘയുടെ കണ്ണുകൾ വിടർന്നു.

"അതെ ."

അവൾ സന്തോഷത്തോടെ അവനെ കെട്ടിപിടിച്ചു.

"അസിസ്റ്റന്റ് മാനേജർ അയിട്ടാണ് പോസ്റ്റ്‌."

"എന്റെ പൊന്നോ!"

അനഘ അവന്റെ തോളിൽ തട്ടി.

"കണ്ടോ! ഞാൻ അന്നേ പറഞ്ഞതല്ലേ😌."

അവളുടെ ശബ്ദത്തിൽ അഭിമാനവും സന്തോഷവും ഒരുപോലെ ഉണ്ടായിരുന്നു.

അപ്പോഴേക്കും ശോഭയും അവിടേക്ക് വന്നു.

"എന്താ രണ്ടുപേരും ഇത്ര സന്തോഷത്തിൽ?"

അനഘ അമ്മയുടെ അടുത്തേക്ക് ഓടിച്ചെന്നു.

"അമ്മേ... നമ്മുടെ അഭിക്ക് ജോലി കിട്ടി!"

"ആണോ?"

ശോഭയുടെ മുഖത്ത് പെട്ടെന്ന് സന്തോഷം നിറഞ്ഞു.അഭിജിത്ത് അമ്മയുടെ അടുത്തേക്ക് ചെന്നു.

"അതെ അമ്മേ. മംഗലശേരി ഗ്രൂപ്പിന്റെ കൺസ്ട്രക്ഷൻ കമ്പനിയിൽ. അസിസ്റ്റന്റ് മാനേജറായിട്ടാണ്."

"എന്റെ കൃഷ്ണാ..."

ശോഭ അറിയാതെ കൈകൂപ്പി.

പിന്നീട് മകന്റെ മുഖത്ത് ഇരുകൈകളും ചേർത്തുപിടിച്ചു.

"എത്ര നാളായി മോനേ ഞാൻ ഇതൊന്ന് കേൾക്കാൻ

💬 Comments

View all comments