0%

Chapter Title : അവൻ 2 [OG]

Author : OG Read All Parts 179.4K

ആഗ്രഹിക്കുന്നു."

അവളുടെ കണ്ണുകൾ നിറഞ്ഞു.

"ഇനി അമ്മ വിഷമിക്കണ്ട. എന്റെ ജോലി നാളെ മുതൽ തുടങ്ങും."

ശോഭ മകനെ ചേർത്തുപിടിച്ചു.

അനഘയും അടുത്തേക്ക് വന്ന് രണ്ടുപേരെയും ചേർത്തുപിടിച്ചു.

"ഇനി നമ്മുടെ വീട്ടിൽ ഒരാൾ മാനേജരാണല്ലോ!"

"അസിസ്റ്റന്റ് മാനേജറാണ് ചേച്ചീ."

"അതെന്താ, കുറച്ച് ദിവസം കഴിഞ്ഞാൽ ഫുൾ മാനേജരാകില്ലേ?"

മൂവരും പൊട്ടിച്ചിരിച്ചു.

"ശമ്പളം എത്രയാണെന്ന് പറഞ്ഞോ?"

അഭിജിത്ത് ചിരിച്ചു.

"അതും പറഞ്ഞിട്ടുണ്ട്."

"എന്നിട്ട്?"

അവൻ ശമ്പളത്തുക പറഞ്ഞു.

അത് കേട്ടതും അനഘയുടെ മുഖത്ത് വീണ്ടും സന്തോഷം നിറഞ്ഞു.

"അത് കൊള്ളാല്ലോ! തുടക്കത്തിന് നല്ല ശമ്പളമാണ്."

"ഇത്രയും കാലം അമ്മയ്ക്കും ചേച്ചിക്കും വേണ്ടിയാണ് ഞാൻ ശ്രമിച്ചത്. ഇനി നിങ്ങളെ രണ്ടുപേരെയും സന്തോഷത്തോടെ നോക്കണം. അത്രയേ എനിക്ക് ഉള്ളു.

"ആദ്യം ഒരു നല്ല ഷർട്ടും പാന്റും വാങ്ങണം. എന്നും ഈ പഴയ ഷർട്ടും ഇട്ടുകൊണ്ട് ഓഫീസിൽ പോകാൻ പറ്റില്ലല്ലോ."

"അതൊക്കെ പതുക്കെ വാങ്ങാം ചേച്ചീ."

"പതുക്കെയൊന്നുമല്ല. ആദ്യത്തെ ശമ്പളം കിട്ടുമ്പോൾ നമുക്ക് ഷോപ്പിങ്ങിന് പോകാം."

"ശരി മാഡം."

അഭിജിത്ത് തമാശയായി സല്യൂട്ട് ചെയ്തു.

വീണ്ടും ചിരി.

വൈകുന്നേരം.

മംഗലശേരി തറവാടിന്റെ നടുമുറ്റത്ത് രാമകൃഷ്ണൻ നായർ പത്രം വായിച്ചിരിക്കുകയായിരുന്നു.

അപ്പോഴാണ് അഭിജിത്ത് അങ്ങോട്ട് വന്നത്.

"മുത്തശ്ശാ..."

അയാൾ പത്രം താഴെവെച്ച് അവനെ നോക്കി.

"എന്താ മോനേ?"

"ഇന്ന് കാളിദാസൻ ചേട്ടന്റെ കൂടെ കമ്പനിയിൽ പോയിരുന്നു."

“ആ രാജീവൻ വിളിച്ചിരുന്നു, നാളെ ജോയിൻ ചെയ്യുകയല്ലേ?"

"അതെ."

"എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ എന്നോട് പറയണം. മടിക്കേണ്ട."

"ശരി മുത്തശ്ശാ."

അയാൾ അവന്റെ തോളിൽ കൈവെച്ചു.

അവൻ അവിടെനിന്ന് മുകളിലേക്ക് നടന്നു.

അഭിജിത്ത് പോയതും രാമകൃഷ്ണൻ നായർ വീണ്ടും

💬 Comments

View all comments