0%

Chapter Title : അവൻ 2 [OG]

Author : OG Read All Parts 179.9K

പത്രം തുറന്നു. പക്ഷേ അയാളുടെ ചുണ്ടിൽ അപ്പോഴും ഒരു പുഞ്ചിരിയുണ്ടായിരുന്നു.അയാളുടെ സന്തോഷം മറ്റൊരു മുറിയിൽനിന്ന് ശ്രദ്ധിച്ചുകൊണ്ടിരുന്ന അരുണിമയുടെ മുഖത്ത് അതൃപ്തി പ്രകടമായിരുന്നു.

"ആദ്യം കമ്പനിയിൽ കയറി പറ്റും പിന്നെ കമ്പനി ഏറ്റെടുക്കും, ഇന്നലെ വരെ തെരുവിൽ കിടന്ന പട്ടികളൊക്കെ ഇന്ന് പാട്ടുമെത്തയിൽ”

അവൾ പതുക്കെ പിറുപിറുത്തു.

അരികിലിരുന്ന സുലോചന മകളെ നോക്കി.

"നിനക്ക് എന്താ അരുണിമേ?"

"ഒന്നുമില്ല അമ്മേ. വന്നിട്ട് ഒരാഴ്ച പോലും ആയില്ല. അപ്പോഴേക്കും കമ്പനിയിൽ ജോലി. അതും നേരെ അസിസ്റ്റന്റ് മാനേജർ!"

"അതിനിപ്പോ എന്താ?"

"അല്ല, ഇവിടെ ഇത്രയും വർഷമായി ജോലി ചെയ്യുന്നവരുണ്ട്. അവർക്കൊന്നും കിട്ടാത്ത പരിഗണന ഇവർക്കൊക്കെ പെട്ടെന്ന് കിട്ടുന്നല്ലോ."

സുലോചന ഒന്നും പറഞ്ഞില്ല.

അരുണിമയുടെ മുഖത്ത് ദേഷ്യം കൂടുതൽ പ്രകടമായി.

"കണ്ടറിയാം. ഇനി ഓരോരുത്തരായി ഇവിടെ കയറി ഇരിക്കാനുള്ള പരിപാടിയായിരിക്കും."

അവൾ അവിടെനിന്ന് എഴുന്നേറ്റ് മുറിയിലേക്ക് പോയി.

അതേസമയം വീടിന്റെ മറ്റൊരു ഭാഗത്ത് ആരോമലും ഈ വാർത്ത അറിഞ്ഞിരുന്നു.

അഭിജിത്തിന് കമ്പനിയിൽ ജോലി ലഭിച്ചെന്ന വിവരം അവന്റെ മനസ്സിൽ ചെറിയൊരു അസ്വസ്ഥത സൃഷ്ടിച്ചു.

"ഇവൻ വന്നിട്ട് ഒരാഴ്ച ആയതേയുള്ളൂ. അപ്പോഴേക്കും കമ്പനിയിൽ കയറി പറ്റിയല്ലോ.”

അവന്റെ മുഖത്ത് പതുക്കെ ഒരു പരിഹാസച്ചിരി വിടർന്നു.

"ശരി... നോക്കാം."

രാത്രി ഭക്ഷണസമയത്ത് മുത്തച്ഛൻ എല്ലാവരോടും അഭിജിത്തിനെ അസിസ്റ്റന്റ് മാനേജർ ആയി പോസ്റ്റ്‌ ചെയ്ത വിവരം പറഞ്ഞു.

"ആഹാ! നല്ല കാര്യം."

രാജേന്ദ്രൻ സന്തോഷത്തോടെ പറഞ്ഞു.

അരവിന്ദനും അവനെ അഭിനന്ദിച്ചു.

അനഘയും ശോഭയും അഭിമാനത്തോടെ അവനെ നോക്കി.എന്നാൽ സുലോചനയുടെ മുഖത്ത് പുഞ്ചിരി ഉണ്ടായിരുന്നില്ല.

അഭിജിത്ത് അതൊന്നും ശ്രദ്ധിച്ചില്ല.

അവന്റെ മനസ്സ് മുഴുവൻ നാളത്തെ ആദ്യ ജോലിദിവസത്തെക്കുറിച്ചുള്ള

💬 Comments

View all comments