0%

Chapter Title : അവൻ 2 [OG]

Author : OG Read All Parts 180.3K

ചിന്തകളിലായിരുന്നു.ഭക്ഷണം കഴിഞ്ഞ് മുറിയിലേക്ക് പോകുമ്പോൾ അനഘ അവന്റെ പിന്നാലെയെത്തി.

"അഭീ..."

"എന്താ ചേച്ചീ?"

"ഒരു കാര്യം പറയട്ടെ?"

"പറ."

"ഇന്ന് അമ്മയുടെ മുഖത്തെ സന്തോഷം കണ്ടോ?"

അഭിജിത്ത് ചിരിച്ചു.

"കണ്ടു."

"നീ ജോലി അന്വേഷിച്ച് നടന്നിരുന്ന സമയം അമ്മ എത്ര വിഷമിച്ചിരുന്നെന്ന് നിനക്കറിയാമോ? പുറത്ത് കാണിക്കില്ലെങ്കിലും രാത്രിയിൽ പലപ്പോഴും ഞാൻ അമ്മ കരയുന്നത് കണ്ടിട്ടുണ്ട്."

അഭിജിത്തിന്റെ മുഖം പതുക്കെ ഗൗരവമായി.

"എനിക്കറിയാം ചേച്ചീ."

"ഇനി എല്ലാം ശരിയാകും."

അനഘ അവന്റെ തലയിൽ ഒന്ന് തട്ടി.

"ഓക്കെ. ഗുഡ് നൈറ്റ്, മിസ്റ്റർ അസിസ്റ്റന്റ് മാനേജർ!"

"ഗുഡ് നൈറ്റ്”

അവൾ ചിരിച്ചുകൊണ്ട് പുറത്തേക്ക് നടന്നു.

അഭിജിത്ത് ജനലിനരികിലേക്ക് ചെന്നു.

പുറത്ത് നിലാവ് നാലുകെട്ടിന്റെ നടുമുറ്റത്ത് പരന്നുകിടക്കുന്നുണ്ട്.

ഇന്നലെ വരെ ജോലി കിട്ടുമോ എന്ന ആശങ്കയിലായിരുന്നു അവന് . എന്നാൽ ഇന്ന് ഒരു പുതിയ ജീവിതത്തിലേക്കുള്ള വാതിൽ തുറന്നിരിക്കുന്നു.

അവൻ മൊബൈൽ എടുത്ത് അച്ഛന്റെ പഴയ ഫോട്ടോ നോക്കി.

"അച്ഛാ... എനിക്ക് ജോലി കിട്ടി."

"അമ്മയെ ഇനി ഞാൻ നോക്കിക്കോളാം."

അത് പറയുമ്പോൾ അവന്റെ മുഖത്ത് ഇതുവരെയില്ലാതിരുന്ന ഒരു ആത്മവിശ്വാസം

വന്നിരുന്നു.

ഫോൺ പതുക്കെ താഴെവെച്ച് അവൻ കട്ടിലിലേക്ക് ചാഞ്ഞു. ഒരുപാട് നാളുകൾക്കുശേഷം ആദ്യമായി അവൻ സന്തോഷത്തോടെ ഉറങ്ങാൻ കിടന്നു.

രാത്രി സമയം 12.30

തറവാട്ടിലെ മറ്റൊരു മുറിയിൽ,

മുറിക്കുള്ളിലെ കനത്ത നിശബ്ദതതിയിൽ ഒരു സ്ത്രീയുടെ നേർത്ത മൂളലുകളും പുരുഷന്റെ ശക്തിയായ കിതപ്പുകളും മാത്രം ഉയർന്നു കേട്ടു,

“ആഹ് പതിയെ…” വേദനയിൽ അവൾ അയാളോട് പറഞ്ഞു.

എന്നാൽ അത് ചെവികൊള്ളാതെ അയാൾ വീണ്ടും അവളിൽ ഉയർന്നു താഴ്ന്നുകൊണ്ടിരുന്നു, അവളുടെ മുഖത്ത് അനിഷ്ടം

💬 Comments

View all comments