0%

Chapter Title : അവൻ 1 [OG]

Author : OG Read All Parts 178.3K

രാവിലെ എട്ടുമണി.

പുറത്ത് മഴ പെയ്തുതോർന്നതിന്റെ ചെറിയൊരു തണുപ്പ് ഇപ്പോഴും അന്തരീക്ഷത്തിലുണ്ട്. വീടിന്റെ മുറ്റത്തെ മാവിൽ നിന്ന് മഴത്തുള്ളികൾ ഓരോന്നായി താഴേക്ക് വീഴുന്നുണ്ട്. ദൂരെ ഏതോ ഒരു അമ്പലത്തിൽ നിന്നുള്ള പാട്ട് കേൾക്കാം. എല്ലാ വീട്ടിലും എന്നപോലെ അടുക്കളയിൽ നിന്ന് പാത്രങ്ങളുടെ തട്ടലും മുട്ടലും കേൾക്കാം.

"അഭീ... മോനേ... എഴുന്നേറ്റില്ലേ?"

അടുക്കളയിൽ നിന്ന് ശോഭ നീട്ടി വിളിച്ചു.

മുറിയിലെ പഴയ ഫാനിന്റെ ശബ്ദത്തിനൊപ്പം കട്ടിലിൽ പുതച്ചു മൂടി കിടക്കുകയായിരുന്നു അഭിജിത്ത്. (ഇരുപത്തിരണ്ട് വയസ്സ്. കഴിഞ്ഞ മാസം ബിരുദപഠനം പൂർത്തിയാക്കി. ഇപ്പോൾ ജീവിതത്തിലെ ഏറ്റവും വലിയ പരീക്ഷയെ നേരിടുകയാണ്. പരീക്ഷാഹാളിൽ എഴുതിത്തീർക്കാവുന്ന ഒന്നല്ല അത്. ഒരു ജോലി.)

ആ എഴുനേറ്റു…..

തലയിണയ്ക്കരികിൽ കിടന്നിരുന്ന മൊബൈൽ തപ്പികൊണ്ട് അവൻ വിളിച്ചു പറഞ്ഞു .

8:12 AM.

രാത്രി ഉറങ്ങുന്നതിന് മുൻപ് അവസാനമായി പരിശോധിച്ച അതേ ജോബ് പോർട്ടലുകൾ വീണ്ടും തുറന്നു.

Application Status: Under Review.

Unfortunately, we regret to inform you...

Your profile has not been shortlisted.

കണ്ടു മടുത്തതെങ്കിലും ഒരു നെടുവീർപ്പോടെ അവൻ ഫോൺ താഴെവച്ചു.

പുതിയൊരു ദിവസത്തിന്റെ തുടക്കം. പക്ഷേ ഇന്നലെയുടെ നിരാശകൾക്ക് യാതൊരു മാറ്റവുമില്ല.

"അഭീ... ചായ തണുക്കും."

"ദാ... വരുന്നു."

അവരുടെ വീട് ഒരു ചെറിയ ഓടിട്ട വീടായിരുന്നു. കാലപ്പഴക്കം അതിന്റെ ചുമരുകളിൽ വ്യക്തമായിരുന്നു. മഴക്കാലത്ത് ചോർച്ചയുള്ള ഒരിടത്ത് അമ്മ ഒരു പഴയ പ്ലാസ്റ്റിക് പാത്രം വെച്ചിട്ടുണ്ട്. വീടിന്റെ മുൻവശത്ത് ഒരു ചെറിയ വരാന്ത. അതിനോട് ചേർന്ന് രണ്ട് മുറികൾ. അടുക്കളയും അതിനോട് ചേർന്നൊരു ചെറിയ സ്റ്റോർ റൂമും.

💬 Comments

View all comments