Chapter Title : അവൻ 2 [OG]
"ഗുഡ് മോണിംഗ്. ജനറൽ മാനേജർ ഉണ്ടോ?"
"ഉണ്ട് സർ. ഞാൻ അറിയിക്കാം."
അൽപ്പസമയത്തിനുള്ളിൽ അവർക്ക് അകത്തേക്ക് പോകാനുള്ള അനുമതി ലഭിച്ചു.ജനറൽ മാനേജരുടെ മുറി വിശാലമായിരുന്നു. ഒരു വലിയ മേശയും അതിനോട് ചേർന്ന് രണ്ട് കസേരകളും. ചുമരിൽ കമ്പനിയുടെ വിവിധ പ്രോജക്ടുകളുടെ ചിത്രങ്ങൾ നിരത്തിയിരുന്നു.ഏകദേശം അമ്പത്തിയഞ്ച് വയസ്സ് പ്രായം തോന്നിക്കുന്ന ഒരാൾ.
"വരൂ കാളിദാസ് ."
അയാൾ എഴുന്നേറ്റ് കൈകൊടുത്തു.
"ഇത് അഭിജിത്ത്. നമ്മുടെ രാമകൃഷ്ണൻ സാറിന്റെ കൊച്ചുമകൻ”
അത് കേട്ടതും മാനേജർ ഒരു സംശയത്തോടെ കാളിദാസന്റെ മുഖത്തേക്ക് നോക്കി
“കൊച്ചുമകൻ എന്ന് പറയുമ്പോ”
“ മകളുടെ മകൻ, ഇവർ കുറച്ചു കാലമായി നാട്ടിലില്ലായിരുന്നു”
“ഓ ഓക്കെ, ഹായ് അഭിജിത്ത് ഞാൻ രാജീവ് “
അയാൽ അഭിജിനെ വിനപൂർവ്വം അഭിവാദ്യം ചെയ്തു.
“ഹായ് സാർ”
“അയ്യോ സർ എന്നൊന്നും വിളിക്കണ്ട, call me Rajiv”
“അത് സാരമില്ല സർ, ഞാൻ രാജീവ് സർ എന്ന് വിളിച്ചോളാം “ അഭിജിത്ത് ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞു.
അഭിജിത്ത് തന്റെ ഫയൽ തുറന്ന് സർട്ടിഫിക്കറ്റുകളും മാർക്ക് ലിസ്റ്റുകളും അയാൾക്ക് കൈമാറി. മാനേജർ ഓരോന്നായി പരിശോധിച്ചു.
"ഹും... നല്ല മാർക്കാണല്ലോ."
"അക്കൗണ്ടൻസി, കോസ്റ്റ് അക്കൗണ്ടിംഗ്, ഫിനാൻഷ്യൽ മാനേജ്മെന്റ് തുടങ്ങിയ വിഷയങ്ങളിലെല്ലാം നല്ല മാർക്കുണ്ട്."
അവൻ പുഞ്ചിരിക്കുക മാത്രം ചെയ്തു .
അയാൾ ഫയൽ അടച്ചുവെച്ചു.
"അഭിജിത്ത് മുമ്പ് എവിടെയെങ്കിലും ജോലി ചെയ്ത പരിചയമുണ്ടോ?"
"ഇല്ല, ആദ്യമാണ് ."
"അതൊന്നും പ്രശ്നമല്ല. കഴിവും പഠിക്കാനുള്ള താൽപര്യവുമുണ്ടെങ്കിൽ ബാക്കി കാര്യങ്ങളൊക്കെ പഠിച്ചെടുക്കാം."
അയാൾ കുറച്ചുനേരം ആലോചിച്ചു.
“ഞാൻ ഒന്ന് അർജുൻ സർ നെ വിളിക്കട്ടെ, ഒരു മിനുട്ട്”
💬 Comments
View all comments