Chapter Title : അവൻ 3 [OG]
ചോദ്യം കേട്ട്
“പോയി……”
എന്ന് വിളിച്ചു പറഞ്ഞുകൊണ്ട് അവൾ താഴേക്ക് ഓടി.
വൈകുന്നേരം സമയം അഞ്ചുമണിയോട് അടുക്കുന്നു,
മംഗലശ്ശേരിയിലെ എല്ലാ മുറിയിലും ഓരോത്തരും ഒരുങ്ങുന്ന തിരക്കിൽ ആയിരുന്നു. അനഘ തന്റെ മുറിയിൽ ഇന്ന് ഇന്ന് ഇടാനുള്ള ഡ്രസ്സ് തിരഞ്ഞു കൊണ്ടിരിക്കുക യായിരുന്നു, അപ്പോഴാണ് അരുണിമ അങ്ങോട്ട് വന്നത്.
“എന്താ ചേച്ചി…”
തന്റെ ബോഡി വാഷും, ഡ്രെസ്സും ഒക്കെ കയ്യിൽ പിടിച്ചു നിൽക്കുന്ന അരുണിമയെ കണ്ട് അനഘ ചോദിച്ചു.
“എടാ ഞാൻ നിന്റെ കുളിമുറി യൂസ് ചെയ്തോട്ടെ, ന്റെ അവിടെ പൈപ്പ്ന് എന്തോ തകരാറ് വെള്ളം ശെരിക്ക് വരണില്ല”
“അതിനെന്താ ചേച്ചി കുളിച്ചോ, ഞാൻ പിന്നെ കുളിച്ചോളാം”
അതും പറഞ്ഞ് അവൾ തനിക്ക് ഇന്ന് ഇടേണ്ട കുപ്പായം തിരയാൻ പോയി,
ഏകദേശം 10 മിനുട്ട് കൊണ്ട് അരുണിമ കുളിച്ചിറങ്ങി, അനഘയോട് ഒരു ബൈ യും പറഞ്ഞ് ഈറനോട് കൂടി അവൾ അവളുടെ റൂമിലേക്ക് പോയി.
അവൾ പോയ ശേഷം അനഘ തന്റെ തോർത്തും എടുത്ത് കുളിക്കാനായി കയറി, അധികം ആർഭാടം ഒന്നുമില്ലാതെ അവളും പെട്ടന്നു തന്നെ കുളിച്ചിറങ്ങി.പുറത്തിറങ്ങിയ അവൾ കണ്ണാടിക്ക് മുന്നിൽ നിന്ന് മുടി ഭംഗിയായി ചീകിയൊതുക്കി. നേരത്തെ തിരഞ്ഞെടുത്ത ഡ്രസ്സ് ധരിച്ച് അതിനിണങ്ങുന്ന കമ്മലുകളും ഒരു ചെറിയ മാലയും അണിഞ്ഞു. ഒരുങ്ങിക്കഴിഞ്ഞ് കണ്ണാടിയിൽ ഒരിക്കൽക്കൂടി നോക്കി സംതൃപ്തിയോടെ നിന്നു.
അപ്പോഴേക്കും അരുണിമയും ഒരുങ്ങിക്കഴിഞ്ഞ് അങ്ങോട്ടേക്ക് എത്തിയിരുന്നു.
"അമ്പോ…, നല്ല സുന്ദരിയായിട്ടുണ്ടല്ലോ!"
അരുണിമ അവളെ ഒന്ന് പൊക്കിയടിച്ചു.
“ചേച്ചിയും മോശമൊന്നുമല്ലല്ലോ!"
അതേ ഈണത്തിൽ അനഘ മറുപടി നൽകി.
ഇരുവരും കുറച്ചുനേരം പരസ്പരം തമാശകൾ പറഞ്ഞിരുന്നു.
വൈകുന്നേരം ആറുമണിയോടെ എല്ലാവരും
💬 Comments
View all comments