Chapter Title : അവൻ 3 [OG]
ഒന്നും വലിയ താല്പര്യം ഇല്ലെങ്കിലും, കാണാൻ കൊള്ളാവുന്ന ഒരുപാട് പെൺകുട്ടികൾ സ്റ്റേജിനും പരിസരത്തുമായി
ഉണ്ടാവും എന്ന് അറിയുന്ന അഭി സ്റ്റേജിന് അടുത്ത് തന്നെ ചുറ്റി പറ്റി നിന്നു. ഇന്നലത്തെ വില്ലൻ മാർ അവിടെ എവിടെയെങ്കിലും ഉണ്ടോ എന്ന് ശ്രദ്ധിക്കാനും അവൻ മറന്നില്ല. തന്റെ വീട്ടിലെ പെൺപട ഇരിക്കുന്ന സ്ഥലവും അവൻ നോക്കി വച്ചിരുന്നു, അവർ ആരേലും ഒറ്റയ്ക്ക് എവിടേലും പോവുന്നുണ്ടോ എന്ന് ശ്രദ്ധിക്കാനും കൂടി വേണ്ടിയായിരുന്നു അത്. കഴിഞ്ഞ രാത്രിയിലെ സംഭവം അവനെ നന്നേ ഭയപ്പെടുത്തി എങ്കിലും, അവൻ തറവാട്ടിൽ ആരോടും അതിനെ പറ്റി സംസാരിച്ചിരുന്നില്ല, അത് മറ്റൊന്നും കൊണ്ടല്ല അവർ അറിഞ്ഞാൽ ചിലപ്പോൾ വലിയ പ്രശ്നം ആയേക്കാം എന്ന ചിന്ത കൊണ്ടാണ്. പകരം ക്ഷേത്ര കമ്മിറ്റി ഓഫീസിൽ പോയി ഒരു പരാതി അവൻ അറിയിച്ചിരുന്നു. വേണ്ട നടപടികൾ എടുക്കാം എന്ന് അവർ ഉറപ്പും നൽകി.
ഏകദേശം മൂന്നു മണിക്കൂറോളം നീണ്ടുനിന്ന വിവിധ നൃത്തപരിപാടികൾക്കൊടുവിൽ അവസാനത്തെ പ്രകടനവും പൂർത്തിയായി. കാണികളുടെ കൈയടികൾക്കിടയിൽ കലാകാരന്മാർ സ്റ്റേജിൽ നിന്ന് മടങ്ങി.
സമയം 9 മണി കഴിഞ്ഞിരുന്നു,
അടുത്തതായി വെടിക്കെട്ട് ആരംഭിക്കാനുള്ള അറിയിപ്പ് മൈക്കിലൂടെ മുഴങ്ങി.
“അനഘ, എനിക്ക് എന്തോ ഒരു ഷീണം പോലെ, നല്ല തലവേദനയും എടുക്കുന്നുണ്ട്.”
തലയിൽ അമർത്തി പിടിച്ചുകൊണ്ടു അരുണിമ പറഞ്ഞു.
“അയ്യോ… അതെന്താ ഇപ്പോൾ പെട്ടന്ന്”
“ആവോ… അറിയില്ല, തല പൊട്ടുന്ന പോലെ വേദന”
അരുണിമ കണ്ണുകൾ അടിച്ചിരുന്നു.
“ഒട്ടും പറ്റുന്നില്ലെങ്കിൽ നമുക്ക് വീട്ടിൽ പോകാം ചേച്ചി…, വെടിക്കെട്ട് കഴിയാൻ ഇനിയും ഒരുപാട് സമയം പിടിക്കില്ലേ”
“അതെ, എനിക്ക് ഒട്ടും പറ്റണില്ല വീട്ടിൽ പോവുന്നത് തന്നെയാണ്
💬 Comments
View all comments