0%

Chapter Title : അവൻ 3 [OG]

Author : OG Read All Parts 128.7K

ഒരു നിമിഷത്തിന് വേണ്ടിയാടി ഞാൻ കാത്തിരുന്നത്, അന്ന് അത്രയും പേരുടെ മുന്നിൽ വച്ച് നീയെന്നെ തല്ലിയില്ലേ… അതിന് ശേഷം ഞാൻ മര്യാദക്ക് ഒന്ന് ഉറങ്ങിയിട്ടില്ല, അപ്പോഴൊക്കെ നിന്നോടുള്ള പക മാത്രമായിരുന്നു എന്റെ മനസ്സിൽ”

കുറച്ചു മുൻപ് വരെ തന്നോട് വളരെ സ്നേഹത്തോടെ പെരുമാറിയ അരുണിമയുടെ ഈ മാറ്റം അനഘയ്ക്ക് ഉൾകൊള്ളനായില്ല.ഇത്രയും ദിവസം സ്നേഹത്തോടെയും സൗഹൃദത്തോടെയും പെരുമാറിയിരുന്ന അവളുടെ ഉള്ളിൽ ഇത്രയും ക്രൂരമായൊരു മനസ്സ് ഒളിഞ്ഞിരിക്കുന്നുണ്ടെന്ന് അവൾ ഒരിക്കലും കരുതിയിരുന്നില്ല.

താൻ അത്രയേറെ വിശ്വസിച്ച അരുണിമ തന്നെ ഇത്തരത്തിൽ ചതിക്കുമെന്ന് അവൾ സ്വപ്നത്തിൽപ്പോലും വിചാരിച്ചിരുന്നില്ല.

വാക്കുകൾ കിട്ടാതെ അനഘ നിലത്തിരുന്നു കരഞ്ഞു.

“പ്ലീസ് അത് ഡിലീറ്റ് ചെയ്യൂ, ഞാൻ നിന്റെ കാലുപിടിക്കാം ദയവു ചെയ്ത് അത് ഡിലീറ്റ് ചെയ്യൂ”

പൊട്ടിക്കരഞ്ഞു കൊണ്ട് അവൾ അരുണിമയുടെ കാലിൽ വീണു കരഞ്ഞു.

“ഡിലീറ്റ് ചെയ്യാൻ വേണ്ടീട്ട് അല്ലല്ലോ ഞാൻ ഇത്ര കഷ്ടപ്പെട്ട് ഇത് എടുത്തത്, ഇതുകൊണ്ട് എനിക്ക് കുറച്ച് ആവശ്യങ്ങളുണ്ട് അതുകഴിഞ്ഞ് കളഞ്ഞേക്കാം”

തന്റെ കാലുകൾ പുറകോട്ട് വലിച്ചുകൊണ്ട് അരുണിമ പറഞ്ഞു.

അനഘ പൊട്ടിക്കരഞ്ഞു.

പെട്ടന്ന് മുറിയുടെ വാതിൽ തുറന്നു, പുറത്തു നിൽക്കുന്ന ആളെ കണ്ട് അരുണിമയുടെ മുഖത്ത് ഒരു നിഗൂഢത നിറഞ്ഞ ചിരി വിരിഞ്ഞു.

വാതിൽ തുറക്കുന്ന ശബ്ദം കേട്ട് അനഘ തിരിഞ്ഞു നോക്കി.

“ആരോമൽ”

അനഘ മന്ദ്രിച്ചു.

ആരോമൽ മുറിയിൽ കയറി വാതിൽ അടച്ചു. പതിയെ അവർക്കരികിലേക്ക് നടന്നു, നിലത്തു കിടക്കുന്ന അനഘയെ നോക്കി ഒരു വഷളൻ ചിരിയോടെ അവൻ നടന്നടുത്തു, അനഘയ്ക്ക് അരികിൽ വന്ന അവൻ, കുനിഞ്ഞ് അവളുടെ താടിയിൽ പിടിച്ച് അവളെ പൊക്കി നിർത്തി.

“നിന്നെ

💬 Comments

View all comments