Chapter Title : അവൻ 3 [OG]
5.30 ഒക്കെ ആവുമ്പോ ഇറങ്ങാം”
“Okey”
വീണ്ടും അവർ റീൽ കാണുന്നത് തുടർന്നു, ഇടയ്ക്ക് അത് പൊട്ടി ചിരിയിലേക്ക് വഴിവച്ചു, അത് കാണുന്നവർക്ക് എല്ലാം തങ്ങൾ സ്വപ്നത്തിൽ ആണോ എന്ന് പോലും തോന്നിപോയി, അത്രയേറെ അടുത്ത കൂട്ടുകാരെ പോലെ ആണ് അവർ ഇടപെഴകിയിരുന്നത്. അവരുടെ ചിരി കേട്ടുകൊണ്ടാണ് ആര്യ സ്റ്റെപ് ഇറങ്ങി താഴേക്ക് വന്നത്, അവിടത്തെ കാഴ്ച കണ്ട് തനിക്ക് വട്ടായി പോയതാണോ എന്നുപോലും അവൾ ചിന്തിച്ചു.
“ഇതെന്ത് കൂത്ത്, ഇവർ എങ്ങനെ ഇത്ര പെട്ടന്ന് സെറ്റ് ആയി, ഇനി ഇന്നലെ നടന്നതൊക്കെ രണ്ടും മറന്നുപോയോ”
ഇതും മനസ്സിൽ പറഞ്ഞുകൊണ്ട്, അവൾ അവരെ മൈൻഡ് ആക്കാതെ മറ്റൊരു സൈഡിൽ പോയിരുന്നു, അരുണിമ ഉള്ളത് കൊണ്ടാണ് ആര്യ തങ്ങളുടെ അടുത്തേക്ക് വരാത്തത് എന്ന് അനഘയ്ക്ക് മനസിലായിരുന്നു. അനഘ അവളോട് സംസാരിക്കാൻ ശ്രമിച്ചെങ്കിലും മറുപടിയിൽ അവളുടെ താല്പര്യം ഇല്ലായ്മ വ്യക്തമായിരുന്നു.
ഉച്ചയ്ക്ക് കഴിക്കാൻ ഇരുന്നപ്പോഴും അരുണിമ അനഘയ്ക്ക് അരികിൽ വന്നിരുന്നു, അവർ തമ്മിൽ പിണക്കം ഒന്നുമില്ല എന്ന് അറിഞ്ഞതിൽ രാമകൃഷ്ണൻ സന്തോഷവാൻ ആയിരുന്നു, അപ്രതീക്ഷിതമായി കുടുംബത്തിൽ ഒരു പൊട്ടിത്തെറി അയാളെലും വേദനിപ്പിച്ചിരുന്നു.
ഉച്ചഭക്ഷണം കഴിച്ചു കഴിഞ്ഞ്, തന്റെ റൂമിൽ വിശ്രമിക്കുകയായിരുന്നു അനഘ, അപ്പോഴാണ് ചാരി വച്ച വാതിൽ തുറന്നുകൊണ്ട് ആര്യ അകത്തേക്ക് കയറി വന്നത്, അത് ഉച്ചയ്ക്ക് പതിവ് ഉള്ളതാണ്.
“നിങ്ങൾ രണ്ടാളും തമ്മിലുള്ള പ്രേശ്നങ്ങൾ ഒക്കെ തീർന്നോ “
മുഖവരയൊന്നും കൂടാതെ തന്നെ ആര്യ കാര്യത്തിലേക്ക് വന്നു.
“ഏത് രണ്ടാളും…”
“ചേച്ചി കളിക്കല്ലേ… പറ എന്തിനാ അരുണിമ ചേച്ചിയോട് ഇത്ര സ്നേഹം കാണിക്കുന്നത്”
ആര്യ ബെഡിലേക്ക് കയറി ഇരുന്നു.
💬 Comments
View all comments