Chapter Title : അവൻ ചെകുത്താൻ 1 [അജൂട്ടൻ]
ഏക മകൻ ആണ് സാജൻ. ആ വീട്ടിൽ അവരെ കൂടാതെ വർക്കിയുടെ മരിച്ചു പോയ ഇളയ സഹോദരൻ പീറ്ററിന്റെ തളർന്നു കിടക്കുന്ന ഭാര്യ ത്രൈസ്യയും അവർടെ മകനായ ജോണും ഉണ്ട്… പിന്നെ അവിടത്തെ കാര്യസ്ഥൻ ആയ കുഞ്ഞവറാനും… പക്ഷേ കാലം എന്ന മാന്ത്രികൻ സാജനെ ആ വീട്ടിൽ നിന്നും പുറത്തേക്കുള്ള വഴി കാണിച്ചു…. നാട്ടിലെ ആ സമയത്തെ പ്രധാന ഡയലോഗ് ഇതായിരുന്നു… “ എന്നാലും ഇത്രയും നല്ലവരായ വർക്കിച്ചൻ മുതലാളിയുടെയും ലീനാമ്മേടയും സന്തതി ആയിട്ടാണല്ലോ ഈ കഴുവേറി ജനിച്ചത്.”
അതിനു ശേഷം സാജന്റെ താമസം ഗ്രാമത്തിന്റെ വടക്കേ അറ്റത്തെ കൊട്ടാരം വീടുകാരുടെ ഒഴിഞ്ഞ ഷെഡ്ഡിൽ ആണ്… അവന്റെ എന്തിനും ഏതിനും അവന്റെ കൂടെ നിൽക്കുന്ന ഒരു കൂട്ടുകാരൻ അവനും ഉണ്ട്… മണി എന്ന മാണിക്ക്യൻ…. സാജന്റെ ഇടതും വലതും മണി ആണ്… അവന്റെ ഓരോ ചലനവും മണിക്ക് വ്യക്തമാണ്… മണി ശെരിക്കും ജോലി തേടി അന്യ നാട്ടിൽ നിന്ന് ഇവിടേക്ക് വന്നവനാണ്… വന്ന അന്ന് തന്നെ അവൻ സാജനുമായി കൂട്ടായി… ശെരിക്കും പറഞ്ഞാൽ മണി വന്ന് ഇറങ്ങിയതും കണ്ടത് കുറച്ച് ഗുണ്ടകൾ ചേർന്ന് സാജനേ കൊല്ലാൻ ശ്രമിക്കുന്നത് ആയിരുന്നു… അത് കണ്ടയുടൻ തന്നെ മണി കുത്താൻ പോയവനെ ഇടിച്ചിട്ടു ബാക്കി ഉള്ളവരെയും അടിച്ചോടിച്ച് സാജനെ രക്ഷിച്ചു…. അന്ന് മുതൽ അവർ രണ്ടുപേരും അടയും ചക്കരയും ആയി… നാട്ടിലെ എല്ലാർക്കും ഇവരെ രണ്ട് പേരെയും പേടിയായിരുന്നു…. മണിക്ക് ലഹരി കള്ളും ചെകുത്താന്റെ ലഹരി പെണ്ണും ആണ്…. ചെകുത്താൻ നോട്ടമിട്ട പല പെണ്ണുങ്ങളും അവന് വേണ്ടി കിടക്കവിരിചിരുന്നു. അവനോടുള്ള പേടിയേക്കാൽ
💬 Comments
View all comments