0%

Chapter Title : അവൻ ചെകുത്താൻ 1 [അജൂട്ടൻ]

Author : Kambikathakal Read All Parts 366

അവന്റെ ഉറച്ച ശരീരമായിരുന്നു അതിനു കാരണം…

***********************************

അങ്ങനെ മൂന്ന് ദിവസത്തെ അബോധാവസ്ഥക്ക് ശേഷം ചെകുത്താന്റെ കണ്ണുകൾ വീണ്ടും തുറക്കപ്പെട്ടു. അവൻ ചുറ്റും പരതി എന്താണ് ചുറ്റും സംഭവിക്കുന്നത് എന്ന് അവനു മനസ്സിലായിട്ടില്ല. ഒരുപക്ഷേ ആ വെട്ടുകൾ കൊണ്ട്  രക്തം ചാലിച്ചു കിടന്നത് തൻറെ അന്ത്യ മയക്കം ആണെന്നായിരുന്നു ചെകുത്താൻ കരുതിയിരുന്നത്. കണ്ണുകൾ തുറന്ന് തൻറെ സൈഡിൽ ഇരിക്കുന്ന ആളെ ചെകുത്താൻ ശ്രദ്ധിച്ചു.

“മോളെ ഷെർലി”

ആ വിളികേട്ട് ഞെട്ടിത്തരിച്ച ഷെർലി തിരിഞ്ഞുനോക്കി.

“ഇച്ചായ…. ഇച്ചായൻ കണ്ണുതുറന്നു”

സന്തോഷം സഹിക്കവയ്യാതെ ഷേർലി അവിടുന്ന് നേരെ ഡോക്ടറെ റൂമിലേക്ക് ഓടി. പെട്ടെന്നുതന്നെ ഡോക്ടർ പ്രസാദ് ചെകുത്താന്റെ അടുക്കലെത്തി.

“സാജൻ  താങ്കൾ സുരക്ഷിതമായ സ്ഥലത്ത് തന്നെയാണുള്ളത് ഉള്ളത്. താങ്കളുടെ ജീവനും യാതൊരുവിധ കുഴപ്പവും ഇല്ല”

സാജന്റെ പരിഭ്രമം കണ്ട ഡോക്ടർ  പറഞ്ഞു.

അധികം  സ്ട്രെയിൻ ചെയ്യേണ്ട കുറച്ചു റസ്റ്റ് എടുത്തോളൂ”

അതും പറഞ്ഞ് സാജനെ പരിശോധിച്ചശേഷം ഡോക്ടർ ആ മുറി വിട്ടിറങ്ങി…

സാജൻ നോക്കുമ്പോൾ അവനെ നോക്കി കരഞ്ഞുകൊണ്ടിരിക്കുവാണ് ഷെർലി.

“നീ എന്തിനാ മോളെ കരയുന്നത് ഈ ചെകുത്താൻ ചത്തു എന്ന് കരുതിയോ. അങ്ങനെ പെട്ടെന്ന് ഒരു പണി കിട്ടിയാൽ തോറ്റുപോകുന്നത് ആണോ ഞാൻ. പക്ഷേ… പക്ഷേ ഈ പണി എനിക്ക് കിട്ടിയപ്പോൾ ഞാൻ ശരിക്കും മരിക്കും എന്നാണ് ഞാൻ കരുതിയത് കാരണം എതിരാളി  എൻറെ ദൗർബല്യം ശരിക്കും മനസ്സിലാക്കിയാണ് എന്നെ പണിഞ്ഞത്.” സാജന്റെ വാക്കുകൾ ഇടറി.

“ആരാ ഇച്ചായാ ആരാ ഇത് ചെയ്തത്… ഇച്ചായന് അറിയാം ആരാന്ന് പറ.”

“ഇല്ല മോളെ ആ ആളെ ഒറ്റിക്കൊടുക്കാൻ എനിക്ക് ഒരിക്കലും

💬 Comments

View all comments