0%

Chapter Title : അവൻ രാഹുൽ [വലിബൻ]

Author : Kambikathakal Read All Parts 79

കരഞ്ഞു....

അവൻ എന്നെ അടർത്തി മാറ്റി...

""""""കരയല്ലേടാ, ഞാനൊണ്ട് നിനക്ക്......""""""

അവൻ പറഞ്ഞതിന് മറുപടി എനിക്ക് ഇല്ലായിരുന്നു....

പണ്ടും ഇങ്ങനെയായിരുന്നു അവൻ എന്നെ വിഷമിപ്പിക്കുകയും ഇല്ല ഞാൻ വിഷമിക്കുന്നത് അവൻ സഹിക്കുകയും ഇല്ല..

+2പാസ്സായി കോളേജിൽ അഡ്മിഷൻ കിട്ടിയപ്പോൾ അവൻ പറഞ്ഞ കാര്യം എന്നെ അന്ന് വല്ലാതെ തളർത്തിരുന്നു.

""""""അളിയാ ഞാൻ പോകുവാടാ ബാംഗ്ലൂർക്ക്...... അവിടെ എഞ്ചിനീയറിംഗ് കോളേജിൽ സോഫ്റ്റ്‌വെയർ എഞ്ചിനീയറിംഗിന് സീറ്റ്‌ കിട്ടി......""""""

ഒരുപാട് കരഞ്ഞു. അവൻ പോയതിന്റെ വിഷമത്തിൽ..

ഡിഗ്രി കംപ്ലീറ്റ് ചെയ്ത അവന് ഇവിടത്തന്നെ ജോലികിട്ടി.....

"""""വാ പോവാം....."""""

അവന്റെ ശബ്ദം ആണ് എന്നെ ചിന്തയിൽ നിന്നും ഉണർത്തിയത്....

"""""ആഹ്...."""""

ഒറ്റവാക്കിൽ ഞാനും മറുപടി കൊടുത്തു..

അവന്റെ കറിലാണ് പോയത്,നേരെ അവന്റെ ഫ്ലാറ്റിലേക്ക്...

അവന്റെ അമ്മയും അച്ഛനും ഒക്കെ നാട്ടിൽ ആണ്..

ഒരു അനിയനും ഉണ്ട്..

വണ്ടി ഒരു വല്യ കെട്ടിടത്തിന്റെ കവാടം കടന്നു ഉള്ളിലേക്ക് പോയി...

വണ്ടി പാർക്കിങ്ങിൽ നിർത്തി.

ഞാനും അവന്റെ കൂടെയിറങ്ങി.

ലിഫ്റ്റിൽ കയറിയപ്പോൾ ഞാൻ കണ്ടു അവൻ 10ഫ്ലോർ പ്രെസ്സ് ചെയ്തത്..

റൂമിലേക്ക് കയറി അവൻ എനിക്ക് ഫ്രഷ് ആവാൻ ഒരു റൂം കാട്ടിത്തന്നു..

"""""നീ ഒന്ന് ഫ്രഷ് ആവ്... ആ സമയം കൊണ്ട് ഞാൻ ചായ എടുക്കാം...... ചെല്ല്.."""""

അവൻ അതുംപറഞ്ഞു അടുക്കള ലക്ഷ്യമാക്കി പോയി.

ഞാൻ റൂമിലേക്കും..

സമയം സന്ധ്യയോട് അടുത്തിരുന്നു..

കുളിയും ബാക്കികാര്യങ്ങളും യന്ത്രികമായി തന്നെ നടന്നു...

കുളിച്ചിറങ്ങിയ എനിക്ക് അവൻ അവിപറക്കുന്ന ചായ തന്നു.

ഞാനും അവനും സോഫയിൽ ഇരുപ്പുറപ്പിച്ചു..

"""""എന്താടാ മുഖം വല്ലാതിരിക്കണേ...

കഴിഞ്ഞത് കഴിഞ്ഞു ഇനിയും അത് ഓർത്തിരുന്നാൽ നിനക്ക് നിന്റെ ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ കഴിയില്ല.... അതുക്കൊണ്ട് നീ എല്ലാം മറന്ന് നല്ലയൊരു ജീവിതം ഉണ്ടാക്കിയെടുക്കാൻനോക്ക്... കേക്കുന്നുണ്ടോ ഞാൻ പറഞ്ഞത്  നീ....... ങേ..."""""

അവൻ പറഞ്ഞതിന് ഞാൻ

"""""'കഴിയണില്ലടാ... മറക്കാൻ ശ്രെമിക്കുംതോറും അവരുടെ രണ്ടുപേരുടെയും മുഖം മാത്രമാണ് മനസ്സിൽ തെളിയുന്നത്.."""""

എന്ന് മറുപടി കൊടുത്തു

"""""ടാ അങ്ങനെ പറഞ്ഞാൽ പറ്റില്ല പോയവർ ഇനി എന്തായാലും തിരിച്ചുവരില്ല.. അവരെ ഓർത്തു നീ ഒരുപാട് കരഞ്ഞില്ലേ... ഇനി മതി. നീവിഷമിക്കണത് കാണാൻ വയ്യട.....""""'

💬 Comments

View all comments