Chapter Title : അവൻ രാഹുൽ [വലിബൻ]
എനിക്ക് ഫ്രഷ് ആവാൻ ഒരു റൂം കാട്ടിത്തന്നു..
"""""നീ ഒന്ന് ഫ്രഷ് ആവ്... ആ സമയം കൊണ്ട് ഞാൻ ചായ എടുക്കാം...... ചെല്ല്.."""""
അവൻ അതുംപറഞ്ഞു അടുക്കള ലക്ഷ്യമാക്കി പോയി.
ഞാൻ റൂമിലേക്കും..
സമയം സന്ധ്യയോട് അടുത്തിരുന്നു..
കുളിയും ബാക്കികാര്യങ്ങളും യന്ത്രികമായി തന്നെ നടന്നു...
കുളിച്ചിറങ്ങിയ എനിക്ക് അവൻ അവിപറക്കുന്ന ചായ തന്നു.
ഞാനും അവനും സോഫയിൽ ഇരുപ്പുറപ്പിച്ചു..
"""""എന്താടാ മുഖം വല്ലാതിരിക്കണേ...
കഴിഞ്ഞത് കഴിഞ്ഞു ഇനിയും അത് ഓർത്തിരുന്നാൽ നിനക്ക് നിന്റെ ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ കഴിയില്ല.... അതുക്കൊണ്ട് നീ എല്ലാം മറന്ന് നല്ലയൊരു ജീവിതം ഉണ്ടാക്കിയെടുക്കാൻനോക്ക്... കേക്കുന്നുണ്ടോ ഞാൻ പറഞ്ഞത് നീ....... ങേ..."""""
അവൻ പറഞ്ഞതിന് ഞാൻ
"""""'കഴിയണില്ലടാ... മറക്കാൻ ശ്രെമിക്കുംതോറും അവരുടെ രണ്ടുപേരുടെയും മുഖം മാത്രമാണ് മനസ്സിൽ തെളിയുന്നത്.."""""
എന്ന് മറുപടി കൊടുത്തു
"""""ടാ അങ്ങനെ പറഞ്ഞാൽ പറ്റില്ല പോയവർ ഇനി എന്തായാലും തിരിച്ചുവരില്ല.. അവരെ ഓർത്തു നീ ഒരുപാട് കരഞ്ഞില്ലേ... ഇനി മതി. നീവിഷമിക്കണത് കാണാൻ വയ്യട.....""""'
അവൻ പറഞ്ഞു നിർത്തി
"""""ശ്രെമിക്കട.... അറിയില്ല... എന്റെ ജീവിതം ഇനി എങ്ങനാണെന്ന്.....
എന്തായാലും ജോലി കിട്ടിയല്ലോ അത് മതി....."""""
ഞാൻ അവൻ പറഞ്ഞതിന് മറുപടികൊടുത്തു കൊണ്ട് ഒന്ന് ആഞ്ഞു ശ്വാസം വലിച്ചുവിട്ടു....
"""""ഹ്മ്മ് എന്തായാലും നീ എന്റെ കൂടെ വാ നമ്മക്ക് പുറത്ത് പോയി എന്തെങ്കിലും കഴിക്കാം..... വാ....."""""
അവൻ അതുംപറഞ്ഞു എൻ്റെ കൈൽ ഉണ്ടായിരുന്ന ഗ്ലാസും വാങ്ങി അടുക്കളയിലേക്ക് പോയി...
തിരിച്ചു വന്ന അവന്റെ കൂടെ ഞാനും ഇറങ്ങി..
പുതിയ നാട് പുതിയ നാട്ടുകാർ......
ഭാഷ പോലും ശെരിക്കറിയില്ല... അകയുള്ള ആശ്വാസം മലയാളം
💬 Comments
View all comments