Chapter Title : അവനിൽ നിന്നും അവളിലേക്ക് 2 [Sunoj]
വരുന്നത് ഞാൻ റൂമിൽ നിന്നും കണ്ടിരുന്നു.. എനിക്കറിയാമായിരുന്നു ചേട്ടൻ എന്നെ തേടി ഇവിടേയ്ക്ക് എത്തുമെന്ന്.. അന്നെന്നെ കണ്ടപ്പോൾ ചേട്ടന് മനസിലായില്ലല്ലേ.. നിറയെ നിറമുള്ള കുപ്പിവളകളിട്ട കൈ കൊണ്ട് മുഖത്തേക്ക് പാറി വീണ മുടിയിഴകളെ ഇടയ്ക്കിടെ ഒതുക്കി കൊണ്ടവളുടെ നിർത്താതെയുള്ള ഈ സംസാരങ്ങൾക്കു അപ്പുറം ഞാൻ അവളെതന്നെ ശ്രദ്ധിക്കുകയായിരുന്നു. അവനിൽ നിന്നും അവളിലേക്കുള്ള മാറ്റം വിശ്വസിക്കാൻ കഴിയാത്തപോലെ... ചുണ്ടിലെ ചുവന്ന ലിപ്സ്റ്റിക്കും കൊച്ചു കമ്മലും കഴുത്തിൽ പതിഞ്ഞു കിടക്കുന്ന നീല കല്ലുകൾ ഉള്ള നെക്ലേസും വെള്ള ചുരിദാറിട്ട അവളെ റൂമിലെ മങ്ങിയ വെളിച്ചത്തിൽ ഒരു മാലാഖയെ പോലെ തോന്നി. ചേട്ടനെന്താ ആലോചിക്കുന്നത്.... എനിക്കറിയാം... ഞാനെന്താ.. ഇങ്ങനെ.. ഇവിടെയെന്നല്ലേ... മറുപടിയായി ഞാനൊന്നു മൂളി.. അവളുടെ മുഖം മങ്ങിയോ.. തുറന്നു കിടക്കുന്ന ജനാലക്കരികിലേക്കു നടന്നു ജനലഴികളിൽ പിടിച് അകലെക്കു നോക്കിയവള് നിന്നു. ബെഡിൽ നിന്നെണീറ്റ് അവൾക്കരികിലേക്ക് ഞാനും ചെന്ന് പരസ്പരം ഒന്നും മിണ്ടാതെ പുറത്തേക്കു നോക്കി നിന്നു. പതിയെ അവൾ സംസാരിക്കാൻ തുടങ്ങി ഞാനെന്നും തനിച്ചായിരുന്നില്ലേ.. എനിക്കൊരു കൂട്ടുകാരുണ്ടായിരുന്നോ എന്നോട് ആരെങ്കിലും ഒന്ന് സ്നേഹത്തോടെ മിണ്ടിയിരുന്നോ.. സ്കൂളിൽ ആയാലും വീടിനടുത്തായാലും എല്ലാർക്കും എന്നെ കളിയാക്കിയാൽ മതി. ചേട്ടനൊക്കെ കളിക്കുന്നത് കാണുമ്പോൾ എന്തൊരു കൊതിയോടെ ആണെന്നോ അവിടേക്കു വരിക. ചേട്ടന് അറിയില്ലേ എന്നെ കാണുമ്പോള് തുടങ്ങും അവർ കളിയാക്കാൻ കുറെ നേരം കേട്ടു സഹികെടുമ്പോൾ തിരിച്ചു പോകും. എനിക്ക് പഠിക്കാൻ ഇഷ്ടമില്ലാഞ്ഞിട്ടോ എന്തെങ്കിലും അസുഖമായിട്ടോ അല്ല ചേട്ടാ ഞാൻ സ്കൂളിൽ പോക്ക് നിർത്തിയത് അവിടെയും കളിയാക്കൽ സഹിക്കാൻ വയ്യാഞ്ഞിട്ടാ.. അതിനു ഞാനോരോ കാരണങ്ങൾ പറയും പാവം അമ്മയത് വിശ്വസിക്കും. പിന്നെ പിന്നെ വീട്ടില്
💬 Comments
View all comments