Chapter Title : അവനിൽ നിന്നും അവളിലേക്ക് 2 [Sunoj]
തന്നെയായി.. അവിടെ നിന്നും ഞങ്ങള് വിറ്റു പുതിയ സ്ഥലത്തേക്ക് പോയതിനു ശേഷം ഞാൻ എപ്പോഴും വീട്ടിൽ തന്നെയായിരുന്നു. പതിയെ പതിയെ ഞാനും ആ അവസ്ഥയോടു പൊരുത്തപ്പെട്ടു തുടങ്ങി. പിന്നെ ചേച്ചിക്ക് അസുഖവും കൂടി അതോടുകൂടി വീട്ടിലെ പണിയൊക്കെ ഞാനും അമ്മയും കൂടിയാ ചെയ്യാറ് മുറ്റമടിക്കാനും, അലക്കാനും, കറിവെക്കാനും എല്ലാം എനിക്കൊരു മടിയും ഉണ്ടായില്ല. പണ്ടത്തെപോലെ തന്നെ അച്ഛൻ വർഷത്തിലൊരിക്കൽ വരും.. എന്നെ കാണുന്നത് തന്നെ അച്ഛന് ഇഷ്ടമല്ല ഒരിക്കൽ പോലും എന്നോട് ഒന്ന് സംസാരിച്ചിട്ടില്ല ഒരു മിട്ടായി പോലും എനിക്കായി വാങ്ങി തന്നിട്ടില്ല. വയ്യാതെ കിടക്കുകയാണെങ്കിലും അച്ഛൻ വരുമ്പോൾ ചേച്ചിക്ക് ഡ്രസ്സ് ഒക്കെ കൊണ്ടുവരും.. അന്നും എനിക്കൊരു പുതിയ ഡ്രസ്സ് ഉണ്ടാകില്ല അതുകൊണ്ട് തന്നെ പുതിയ ഡ്രസ്സ് ഇടാനുള്ള മോഹം കൊണ്ട് ചേച്ചിടെ ഡ്രസ്സ് ഞാനെടുത്തിട്ടിട്ടുണ്ട്... അന്ന് അതൊരിക്കലും പെണ്ണിന്റെ ഡ്രെസ്സിടാനുള്ള മോഹം കൊണ്ടായിരുന്നില്ല. ചേച്ചിയും മരിച്ചു ഏറെ താമസിയാതെ അമ്മയും പോയി. ആടും കോഴിയും കുറച്ചു പച്ചക്കറിയും ഒക്കെയായി ആ മിണ്ടാപ്രാണികളോടൊപ്പം ആരോടും പരിഭവങ്ങൾ ഇല്ലാതെ എന്നിലേക്ക് ഒതുങ്ങി കഴിയുകയായിരുന്നു..
ആ കോളനിയിലെ ഏതോ വീട്ടിൽ നിന്നും ഒരു കൊച്ചു കുഞ്ഞിന്റെ വാശിപിടിച്ചുള്ള കരച്ചിൽ കേൾക്കാമായിരുന്നു അതിനു കാതോർത്തു അവൾ മിണ്ടാത്തെ നിന്നു...
പിന്നെ അച്ഛൻ വരാറില്ലായിരുന്നോ.. എന്ന എന്റെ അനേഷണത്തിനു നീണ്ട നെടുവീർപ്പോടെ അവൾ തുടർന്നു. അമ്മയുടെ മരണം കഴിഞ്ഞു പോയ അച്ഛൻ പിന്നെ വന്നത് എന്നെ അച്ഛനോടൊപ്പം തമിഴ് നാട്ടിലേക്കു കൊണ്ടുപോകാൻ വേണ്ടിയായിരുന്നു. എന്റെ മിണ്ടപ്രാണികളെ വിട്ടുപോകാൻ ഒട്ടും താല്പര്യമില്ലായിരുനെങ്കിലും എതിർക്കാനോ, പ്രതികരിക്കാനോ കഴിവില്ലാതെ ഞാനും അച്ഛന്റെ കൂടെ പോയി... ഒരു നരകത്തിലേക്കാണ്
💬 Comments
View all comments