Chapter Title : അവനും ഞാനും 2 [Ezra Grey]
വന്നെങ്കിലും അത് പുറത്തുകാണിക്കാതെ ഞാൻ ആന്റിയെ നോക്കി. " ആഹ് മോളെണീറ്റോ... ചേച്ചിയെ... ദേ കുഞ്ഞൂട്ടി വന്നു " എന്നെ എല്ലാരും കുഞ്ഞൂട്ടി എന്നാണ് വിളിക്കുന്നത് ! എനിക്ക് ഉള്ള ഭക്ഷണവുമായി മമ്മിയും അങ്ങോട്ട് വന്നു. എന്നെക്കണ്ടതും മമ്മി ഒന്ന് ഞെട്ടി. രാവിലെ തന്നെ കുളിച്ച് നിൽക്കുന്ന എന്റെ മുന്നിലേക്ക് പാത്രം വെച്ചു. "ഇതെന്നാ പറ്റി ... രാവിലെ തന്നെ ഒരു കുളി ഒക്കെ...? " എന്റെ മുടിയിൽ തൊട്ടുകൊണ്ട് മമ്മി ചോദിച്ചു. "എനിക്കൊരിടം വരെ പോകാനുണ്ട്.." "എങ്ങോട്ട് " എന്ന് ചോദിച്ചത് ആന്റി ആണ്. " എനിക്ക് കുറച്ച് സാധനങ്ങൾ വാങ്ങാനുണ്ട് ആന്റി. അതാ മാർക്കറ്റ് വരെ ഒന്ന് പോകണം.." മമ്മിയും ആന്റിയും ഞങ്ങളുടെ മുന്നിലായി ഇരുന്നു. ഇതൊന്നും മൈൻഡ് ചെയ്യാതെ ഒരാള് ആസ്വദിച്ച് കഴിക്കുന്നുണ്ടായിരുന്നു. ഞാനും കഴിക്കാൻ തുടങ്ങി. " ടാ കുട്ടായി.. നീ പോയി കുളിച്ചു വാ. നേരത്തെ പോയാൽ നേരത്തെ വീട്ടിൽ എത്താം" ക്രിസ്റ്റിയെ നോക്കി ആന്റി പറഞ്ഞു. " എനിക്ക് വയ്യ മമ്മി. മേലിനൊക്കെ ഒരു വേദന. പപ്പയോട് പറ കൊണ്ടുപോകാൻ.." അവർക്ക് സംശയം തോന്നാതെ ഇരിക്കാൻ ആകും അവൻ ഇത്ര ഡിമാന്റ് കാണിക്കുന്നത്. " പപ്പ വരാൻ വൈകുന്നേരം ആകും. അന്നേരമാണോ മാർക്കറ്റിൽ പോകേണ്ടത്. വേദന ഒക്കെ ചൂടുവെള്ളത്തിൽ കുളിച്ചാൽ ശരിയാകും .. കഴിച്ചുകഴിഞ്ഞെങ്കിൽ പോയി കുളിച്ചു റെഡി ആയിക്കെ " എന്ന് പറഞ്ഞ് ആന്റി പോയി. ആന്റിയുടെ അനുസരണ ഉള്ള മകൻ എണീറ്റ് കൈ കഴുകി മുറിയിലേക്ക് പോയി. കുളിക്കാൻ ആയിരിക്കും. "എന്നതാടി ഇത്ര അത്യാവശ്യമുള്ള സാധനങ്ങൾ
💬 Comments
View all comments