0%

Chapter Title : അവരാമി പ്രണയം 1 [അവന്തിക]

Author : kkstories Read All Parts 205

അവന്റെ കൈയിൽ മുറുക്കെ പിടിച്ചു....

തല കുനിച്ചു നിൽക്കുന്ന മാധവിനെയും മീരയെയും നോക്കി ബാക്കി എല്ലാവരും കളം ഒഴിയുമ്പോൾ തലക്ക് കൈ താങ്ങി നിൽക്കാനേ അവർക്ക് ആയുള്ളൂ...

എങ്കിലും അയ്യാളുടെ ഭാര്യയെ അല്ലേ ഇപ്പോ മാധവിന്റെ ഒപ്പം പിടിച്ചത്... അത് കണ്ടിട്ട് ഒരു ഭാവ വ്യത്യാസം പോലും ഇല്ലാതെ ഇങ്ങനെ നിൽക്കാൻ അയ്യാൾക്ക് എങ്ങനെ പറ്റി... ഒരടി പോലും ആ മോൾക്ക് ഇട്ട് കൊടുത്തില്ലല്ലോ മൂത്തളിയൻ..

റൂമിൽ എത്തുമ്പോൾ നീരജ് അത്ഭുതത്തോടെ പൂജയോട് പറഞ്ഞത് കേട്ട് അവൾ ഒരു പുച്ഛത്തോടെ കട്ടിലിലേക്ക് വീണു..

വല്യേട്ടൻ ഒരു വികാരവും ഇല്ലാത്ത ആളാണെന്നു തോന്നുന്നു.. അതാകും മീര മാധവിന്റെ ചൂട്‌ തേടിയത്...ഇവിടെ ഉണ്ടായിരുന്ന രണ്ടു മാസവും അവർ തമ്മിൽ ഒരുമിച്ചു ഭാര്യ ഭർത്താവ് ആയിട്ട് ജീവിച്ചിട്ടില്ല എന്ന് മീര തന്നെ എന്നോട് പറഞ്ഞിട്ടുള്ളതാ... കാത്തിരിക്കാൻ പറഞ്ഞു പോലും വല്യേട്ടൻ അവളോട്... അല്ലെങ്കിൽ തന്നെ അവൾ ഒരു പെണ്ണല്ലേ... അവൾക്കും ഇല്ലേ ഇതിനോടൊക്കെ ഒരു താല്പര്യം...

പൂജ പറഞ്ഞത് കേട്ട് ദേഷ്യം തോന്നിയെങ്കിലും ഒന്നും പറയാൻ നിന്നില്ല നീരജ്... അല്ലെങ്കിലും അവനു ഇവിടെ അതികം വോയിസ്‌ ഒന്നും ഇല്ല.. തീരുമാനം എല്ലാം പൂജയുടെ ആണ്...

നീരജിന്റെ വീട്ടുകാർ ആയിട്ട് തെറ്റി ഇവിടെ വന്നു നിൽക്കുവാണ് പൂജ... കൂടെ നീരജും...

മാധവിനെ നോക്കെ മീര കരച്ചിലോടെ ബെഡിലേക്ക് വീണു...

കാശിയുടെ പണത്തിന്റെയും സൗന്ദര്യത്തിന്റെയും ഏഴയലത്തു വരില്ല മാധവ്...എത്ര വേണമെങ്കിലും കാശിയെ കാത്തിരിക്കാൻ മീര തയാറായിരുന്നു.. പക്ഷെ എങ്ങനെയോ മാധവിന്റെ പഞ്ചാരവാക്കിൽ വീണു പോയ്‌ അവൾ...

നാളത്തോടെ കാശിയിൽ നിന്ന് എന്നന്നേക്കും പിരിയുന്ന കാര്യം ഓർത്തതും അവൾക്ക് കരച്ചിൽ കൂടിയതെ ഉള്ളൂ...

അതെ സമയം ഒരു ടെൻഷനും ഇല്ലാതെ റൂമിൽ കണ്ണുകൾ അടച്ചു സുഖ നിദ്രയിൽ ആയിരുന്നു കാശി...

ഡിവോഴ്സ് അനുവദിച്ചു കൊണ്ടുള്ള പേപ്പർ കൈയിൽ കിട്ടിയതും നിറഞ്ഞ കണ്ണ് തുടച്ചു കൊണ്ട് മീര, പുറത്തു നിൽക്കുന്ന മാധവിന്റെ അരികിലേക്ക് നടന്നു...

ഇവിടുത്തെ നാടകം എല്ലാം കഴിഞ്ഞെങ്കിൽ കയറാൻ നോക്ക്.. മനുഷ്യൻ കുറച്ചു നേരമായി ഇവിടെ പോസ്റ്റ്‌ ആയി നിൽക്കുന്നു...

മീരയെ കണ്ടതും തന്റെ ദേഷ്യം നിയന്ത്രിച്ചു കൊണ്ട് മാധവ് ചുറ്റും നോക്കികൊണ്ട് പറഞ്ഞു... അത് കേട്ടതും അവൾ അവന്റെ ബൈക്കിന് പുറകിലേക്ക് കയറി...

അവന്റെ പിന്നിൽ ഇരുന്നു പോകുമ്പോൾ ആണ് ആഡംബര കാറിൽ കുടുംബ കോടതിയിൽ നിന്ന് പുറത്തേക്ക് ഇറങ്ങുന്ന കാശിയെ അവൾ കാണുന്നത്.. അത് കണ്ടതും

💬 Comments

View all comments