0%

Chapter Title : അവരാമി പ്രണയം 1 [അവന്തിക]

Author : kkstories Read All Parts 204

വിളിക്കട്ടെ....

കാശി മാധവിൽ തന്നെ നോട്ടം ഇട്ട് കൊണ്ട് ചോദിച്ചു... ആ ചോദ്യത്തിൽ അവിടെ ഉണ്ടായിരുന്ന എല്ലാവരും ഞെട്ടി പോയിരുന്നു...

അയ്യോ ഏട്ടാ... അങ്ങനെ ചെയ്യല്ലേ.. ഞാൻ അറിയാതെ.. ഇനി ഇങ്ങനെ ഒന്നും എന്റെ ഭാഗത്തു നിന്ന് ഉണ്ടാകില്ല... മാധവിനു കാശിയോട് തീർത്താൽ തീരാത്ത പക തോന്നി എങ്കിലും അവൻ അങ്ങനെ ആണ് പറഞ്ഞത്...

കാശി ആരുടേയും വാക്കുകൾ ഒന്നും ചെവി കൊടുക്കാതെ വാസുദേവനെ തന്നെ നോക്കി നിന്നു...

മോനെ.... ഞാൻ... എന്താടാ പറയേണ്ടത്...

അയ്യാൾ ദയനീയമായി കാശിയെ നോക്കി...

അത് കേട്ടതും കാശി കണ്ണുകൾ അടച്ചു കൊണ്ട് ഒരു ദീർഘ ശ്വാസം എടുത്തു...

നാളെ, നാളെ തന്നെ മ്യൂച്ചൽ ഡിവോഴ്സ് ഫയൽ ചെയ്യാൻ തയാറായേക്കണം മീര... കൂടെ അത് കിട്ടി കഴിഞ്ഞാൽ മാധവ് ആയിട്ടുള്ള കല്ല്യാണം... ഇതിന് സമ്മതം ആണെങ്കിൽ ഞാൻ ഇത് ഇവിടെ കളയും...

തന്റെ അഭിപ്രായം ഗൗരവത്തിൽ പറഞ്ഞു കൊണ്ട് കാശി ഞെട്ടി നിൽക്കുന്ന മാധവിനെയും മീരയെയും ഒന്ന് നോക്കി... അവർ മാത്രമല്ല അവിടെ ഉണ്ടായിരുന്ന എല്ലാവരും ഞെട്ടിയിട്ടുണ്ട്.

കാശി പറഞ്ഞത് കേട്ടതും വന്ന ദേഷ്യം ഉള്ളിൽ ഒതുക്കി കൊണ്ട് രാധ ഒന്ന് ഏങ്ങി കരഞ്ഞു...

മോനെ അത്...ഈ സ്വഭാവം ഉള്ളവളെ ഞാൻ എങ്ങനെ എന്റെ മരുമകൾ ആക്കും... നാട്ടുകാർ അറിഞ്ഞാൽ എന്ത് പറയും...ഇവളെ നമുക്ക് ഇവളുടെ വീട്ടിലേക്ക് തന്നെ പറഞ്ഞു വിടാം മോനെ...

രാധ ആദിയോടെ പറഞ്ഞത് കേട്ട് കാശി വാസുദേവനെ ഒന്ന് നോക്കി... അയ്യാൾ നനഞ്ഞ കണ്ണോടെ നിൽക്കുവാണ്..

മാധവിനും മീരക്കും ഇത് സമ്മതം അല്ലെങ്കിൽ നമുക്ക് ലീഗൽ ആയിട്ട് തന്നെ നീങ്ങാം... പോലീസും മീഡിയയും ഇത് ആഷോഷിക്കുന്നതിൽ എനിക്ക് കുഴപ്പം ഒന്നുമില്ല....കൂടെ രണ്ടാളും ഇവിടെ നിന്ന് ഇറങ്ങുകയും വേണം...

കാശി ഗൗരവത്തിൽ തന്നെ പറഞ്ഞു..

ഞങ്ങൾക്ക് സമ്മതം...

മാധവ് പെട്ടന്ന് തന്നെ കയറി പറഞ്ഞു ... അത് കേട്ടതും പിന്നെ ഒന്നും മിണ്ടാൻ നിൽക്കാതെ കാശി തന്റെ റൂമിലേക്ക് നടന്നു.. അത് നോക്കി വാസുദേവൻ ഒരു ദീർഘ നിശ്വാസം എടുത്തു കൊണ്ട് തളർച്ചയോടെ അവിടെ ഉണ്ടായിരുന്ന സെറ്റിയിൽ ഇരുന്നു...

അച്ഛാ.... ഏട്ടൻ...

നിറഞ്ഞ കണ്ണോടെ വാസുദേവന്റെ അടുത്തിരുന്നു അയ്യാളുടെ തോളിലേക്ക് ചാഞ്ഞു കൊണ്ട് ചൈതന്യ പറയുമ്പോൾ അയ്യാൾ അവളെ സങ്കടത്തോടെ നോക്കി..

അച്ഛനെ ഇങ്ങനെ വിഷമിപ്പിക്കാതെ എഴുന്നേറ്റു വാ ചൈത്തു....

അവളെ പതിയെ എഴുന്നേൽപ്പിച്ചു കൊണ്ട് അഭി പറഞ്ഞതും അവൾ കരച്ചിലോടെ എഴുന്നേറ്റു

💬 Comments

View all comments