Chapter Title : അവരാമി പ്രണയം 1 [അവന്തിക]
അവനെ സ്നേഹിക്കാൻ മാത്രം അറിയുന്നൊരു നാടൻ പെൺകുട്ടി മതിയെന്ന് അയ്യാൾ തീരുമാനിച്ചു..
തന്റെ അടുത്ത സുഹൃത്ത് ആയ കൃഷ്ണന്റെ ഒരേ ഒരു മകൾ മീരയെ കാശിക്ക് വേണ്ടി കണ്ടെത്തിയത് അങ്ങനെ ആണ്.... വളരെ സാധു ആയ കൃഷ്ണന്റെ മകൾ അയ്യാളെപോലെ തന്നെ ആയിരിക്കും എന്ന് കരുതിയ വാസുദേവന് പക്ഷെ തെറ്റ് പറ്റിപ്പോയി..
നാട് അറിഞ്ഞു ആ കല്യാണം നടന്നിട്ട് ആറു മാസം ആകുന്നേയുള്ളു...കാശി വളരെ തിരക്ക് പിടിച്ചൊരു ബിസ്നസ് മാൻ ആയത് കൊണ്ട് തന്നെ മിക്യപ്പോഴും അവൻ രാജ്യത്തിനു പുറത്തു ആയിരിക്കും.. കല്യാണം കഴിഞ്ഞു രണ്ടു മാസമേ അവൻ നാട്ടിൽ ഉണ്ടായിരുന്നുള്ളു... പിന്നെ ബിസ്നസിന്റെ ആവശ്യം എല്ലാം കഴിഞ്ഞു തിരികെ വരുന്നത് ഇന്ന് വെളുപ്പിന് ആണ്..
കാശി വരുന്നത് ആരോടും പറയാത്തത് കൊണ്ട് തന്നെ അവൻ വന്നത് അവിടെ ആരും അറിഞ്ഞിരുന്നില്ല.. സ്പെയർ കീ ഉപയോഗിച്ച് വീട്ടിൽ കയറി റൂമിൽ എത്തുമ്പോൾ അവിടെ മീരയെ കാണാതെ ഒന്ന് സംശയിച്ചവൻ... പിന്നെ അവൾ വീട്ടിൽ വല്ലോം പോയ്ക്കാണും എന്ന് കരുതി അത് ശ്രെദ്ധിച്ചില്ല....
യാത്രയുടെ ക്ഷീണം മാറാൻ ഒന്ന് കുളിച്ച് വന്നപ്പോൾ ഒരു കോഫി കിട്ടിയാൽ കൊള്ളാമെന്നു തോന്നി അവനു.. എല്ലാം സ്വയം ചെയ്തു ശീലിച്ചവന് ഒരു കോഫി ഇട്ട് കുടിക്കുന്നത് അത്ര വലിയ ജോലി ഒന്നും അല്ലായിരുന്നു... അതിന് വേണ്ടി കിച്ചണിലേക്ക് പോകാൻ ഇറങ്ങുമ്പോൾ ആണ് മാധവിന്റെ റൂമിൽ നിന്ന് അടക്കിപിടിച്ച സംസാരവും ചിരിയും എല്ലാം അവൻ കേൾക്കുന്നത്.. അത് ആര് ആണെന്ന് മനസ്സിലായതും വന്ന ദേഷ്യം അടക്കി അവൻ ആദ്യം വാസുദേവനെ വിളിച്ചു വരുത്തിയിരുന്നു...
കാശി ആ രാത്രി തന്നെ വാസുദേവന്റെ റൂമിൽ തട്ടി വിളിച്ചു മാധവിന്റെ റൂമിലേക്ക് വരാൻ പറയുമ്പോൾ ദേഷ്യത്തിൽ കാശിയുടെ മുഖം ചുവന്നിരുന്നു...
ബാക്കി ഉള്ളവരെ കൂടെ വിളിക്കാൻ അവൻ രാധക്ക് നിർദേശം കൊടുത്തത് കൊണ്ട് പൂജയെയും ചൈതന്യയെയും വിളിച്ചു ഉണർത്തിയത് രാധ ആയിരുന്നു...
ഒരു സംശയത്തോടെ ആണ് എല്ലാവരും മാധവിന്റെ റൂമിലേക്ക് പോയത്.. അവിടെ നിന്ന് അടക്കിപിടിച്ച ശീൽക്കാരങ്ങൾ കേട്ട് വാസുദേവന്റെ കണ്ണുകൾ നിറഞ്ഞു.. കാശിയെ നോക്കാൻ ആകാതെ അയ്യാൾ വിങ്ങി പോയിരിന്നു...
അത് കണ്ട് കാശി തന്നെയാണ് പുറത്തു നിന്ന് അവരെ വിളിച്ചത്.. അവന്റെ ദേഷ്യത്തോടെയുള്ള ശബ്ദം കേട്ടതും ഞെട്ടി പിടഞ്ഞു എഴുന്നേറ്റു കൊണ്ട് മാധവും മീരയും പുറത്തേക്ക് വന്നിരുന്നു...
അല്പനേരത്തെ നിശബ്ദതക്ക് ശേഷം കാശി യുടെ ശബ്ദം അവിടെ മുഴങ്ങി....
പോലീസിനെ
💬 Comments
View all comments