Chapter Title : അവരാമി പ്രണയം 1 [അവന്തിക]
ജീവിക്കുന്നത് .. മീരക്ക് തന്റെ തല പെരുക്കുന്നത് പോലെ തോന്നി...
ഏട്ടാ....
കണ്ണുകൾ അടച്ചു കിടക്കുന്ന കാശിയുടെ തോളിൽ പിടിച്ചു കൊണ്ട് അടഞ്ഞ ശബ്ദത്തിൽ വിളിച്ചു ചൈത്തു...അത് കേട്ടതും അവൻ വേഗം എഴുന്നേറ്റു അവൾക്ക് നേരെ തിരിഞ്ഞു..
എന്താ ഏട്ടാ... സങ്കടം ആണോ..
കാശിയുടെ മുഖത്തേക്ക് നോക്കി ചൈത്തു ചോദിച്ചു...
അഭി എവിടെ..ഓഫിസിൽ പോയോ..
അതിന് മറുപടി കൊടുക്കാതെ കാശി ചോദിച്ചതും അവളുടെ മുഖം ഒന്ന് വാടി..
മ്മ് പോയ്... ഏട്ടനും കൂടെ ഓഫിസിൽ ഇല്ലാത്തത് അല്ലേ.. ആരെങ്കിലും വേണ്ടേ അവിടെ.
ചൈത്തുവിന്റെ ഭർത്താവ് അഭി, കാശിയുടെ ഓഫിസിൽ ആണ് വർക്ക് ചെയ്യുന്നത്... ചൈത്തുവിനെ ഒത്തിരി ഇഷ്ടം ആയ കാശിക്ക് അവളെ മറ്റൊരു വീട്ടിൽ കല്യാണം കഴിച്ചു വിടാൻ താല്പര്യം ഇല്ലായിരുന്നു... അവളുടെ വയ്യായ്ക തന്നെ ആയിരുന്നു കാരണം...
അഭിയുടെ വീട്ടുകാരോട് ആദ്യമേ അങ്ങനെ പറഞ്ഞു കൊണ്ട് ആണ് ചൈത്തുവിനെ അഭിക്ക് കല്യാണം കഴിച്ചു കൊടുത്തു ഇവിടെ താമസിപ്പിച്ചത്.. എങ്കിലും ചൈത്തു അഭിയുടെ വീട്ടിൽ പോവുകയും അവിടെ രണ്ടു ദിവസം നിൽക്കുകയും ഒക്കെ ചെയ്യും..
വാസുദേവന്റെ ആദ്യ ഭാര്യയിൽ ഉള്ള മക്കൾ ആണ് കാശിയും ചൈത്തുവും...അവർ മരിച്ചു പോയ്...
രണ്ടാം ഭാര്യ രാധയിൽ ഉള്ള മക്കൾ ആണ് പൂജയും മാധവും... അവരുടെ അമ്മയുടെ എല്ലാ കൊള്ളാത്ത സ്വഭാവവും രണ്ടാൾക്കും കിട്ടിയിട്ടുണ്ട്...
ഒരു കാലിന് സ്വാധീനം അല്പം കുറവ് ആയത് കൊണ്ട് നടക്കുമ്പോൾ ചൈത്തുവിനു ഒരു മുടന്ത് ഉണ്ട്... അത് പറഞ്ഞു രാധയും മക്കളും അവളെ കളിയാക്കാറുണ്ട്.. എങ്കിലും ആരോടും ഒന്നും പറയാറില്ല അവൾ..
കണ്മുന്നിൽ കാശിയുടെ ജീവിതം തകർന്ന് നിൽക്കുന്നത് കാണുമ്പോൾ വല്ലാത്ത നോവ് തോന്നി അവൾക്ക്...
ഡിവോഴ്സ് കിട്ടിയല്ലോ ഏട്ടാ... എന്തായാലും ഇനി എത്രയും പെട്ടന്ന് ഒരു കുട്ടിയെ കണ്ടെത്തി ഏട്ടന്റെ കല്യാണം നടത്തണം... അല്ലാതെ ഇങ്ങനെ ഒറ്റക്ക് നടക്കാൻ ഞാൻ സമ്മതിക്കില്ല...
കരച്ചിലോടെ ചൈത്തു പറഞ്ഞത് കേട്ടതും കാശിയുടെ മുഖത്ത് ഗൗരവം നിറഞ്ഞു..
നീ റൂമിൽ പോകാൻ നോക്ക് ചൈത്തു.. എനിക്ക് ഇപ്പോ ഇത് സംസാരിക്കാൻ ഒട്ടും താല്പര്യം ഇല്ല...
അല്പം ദേഷ്യത്തിൽ കാശി പറഞ്ഞത്
💬 Comments
View all comments