Chapter Title : അവരാമി പ്രണയം 1 [അവന്തിക]
കേട്ടതും നിറഞ്ഞ കണ്ണുകളോടെ ചൈത്തു പുറത്തേക്ക് നടന്നു.
കൃഷ്ണൻ ഒന്നും പറഞ്ഞില്ലല്ലോ... എന്താ തന്റെ അഭിപ്രായം...നാളെ തന്നെ മാധവിന്റെയും മീരയുടെയും കല്ല്യാണം നടത്താമോ... ഡിവോഴ്സ് ഒക്കെ കിട്ടിയ സ്ഥിതിക്ക് ഇതങ്ങു വേഗം നടത്താം...
വാസുദേവൻ കണ്ണീരോടെ തന്റെ മുന്നിൽ തല താഴ്ത്തി ഇരിക്കുന്ന കൃഷ്ണനെ നോക്കി മെല്ലെ ചോദിച്ചു...
എല്ലാം നീ തീരുമാനിച്ചോ വാസു... ഞാൻ എല്ലാത്തിനും കൂടെ നിൽക്കാം.. ഒരേ ഒരു മകൾ ആയിപ്പോയില്ലേ.. വിഷം കൊടുത്തു കൊല്ലാൻ ഒന്നും പറ്റില്ലല്ലോ...
കൃഷ്ണൻ വിതുമ്പൽ അടക്കി പിടിച്ചിരിക്കുന്ന ഭാര്യയെ ഒന്ന് നോക്കി അടഞ്ഞ ശബ്ദത്തിൽ പറഞ്ഞു..അയ്യാൾക്ക് ആരുടേയും മുഖത്ത് നോക്കാൻ പറ്റുന്നുണ്ടായിരുന്നില്ല...
ചൈതന്യയും അഭിയും, രാധയും പൂജയും മാധവും മീരയും നീരജും എല്ലാം അവിടെ തന്നെ ഉണ്ടായിരുന്നു.. അതിൽ ആർക്കും ഈ വിവാഹത്തിൽ താല്പര്യം ഉണ്ടായിരുന്നില്ല... മാധവ് ആണെങ്കിൽ വേറെ നിവർത്തി ഇല്ലാത്തത് കൊണ്ട് സമ്മതിച്ചതാണ്... അവൻ എംബിഎ കഴിഞ്ഞു വെറുതെ നിപ്ക്കുവാണ്... പുള്ളിക്ക് ജോലിക്ക് പോകാൻ ഒന്നും ഒട്ടും താല്പര്യം ഇല്ല... വെറുതെ കാശിയുടെ പൈസയിൽ അടിച്ചു പൊളിച്ചു കഴിയുകയായിരുന്നു...
വലിയ സാമ്പത്തികം ഒന്നും ഇല്ലാത്ത കൃഷ്ണന്റെ മകളെ കെട്ടാൻ അവനു താല്പര്യം ഒട്ടും ഇല്ല.. പക്ഷെ കാശിയുടെ വാക്കിനെ എതിർക്കാൻ പറ്റില്ല.. ചവിട്ടി നിൽക്കുന്ന ഈ മണ്ണ് പോലും കാശിയുടെ ആണ്.. അത് ഓർക്കേ മാധവ് ദീർഘ ശ്വാസം എടുത്തു..
മ്മ്.. അതികം ആർഭാടം ഒന്നും വേണ്ട.. ഒഴിവാക്കാൻ പറ്റാത്ത ബന്ധുക്കളെ മാത്രം വിളിക്കാം... ആരെങ്കിലും ഒക്കെ അറിയണമല്ലോ കല്ല്യാണം കഴിഞ്ഞത്...
വാസുദേവൻ തന്റെ തീരുമാനം പറഞ്ഞു... അത് ആർക്കും അംഗീകരിക്കാൻ പറ്റിയില്ല എങ്കിലും ഒന്നും മിണ്ടാൻ നിന്നില്ല...
അടുത്തുള്ള ക്ഷേത്രത്തിൽ തന്നെ ആയിരുന്നു മാധവിന്റെയും മീരയുടെയും കല്ല്യാണം നടന്നത്..
അവൻ താലി കെട്ടുമ്പോഴും നെറ്റിയിൽ സിന്ദൂരം ഇടുമ്പോഴും എല്ലാം മീരയുടെ കണ്ണ് കുറച്ചു മാറി അക്ഷമയോടെ വാച്ചിൽ നോക്കി നിൽക്കുന്ന കാശിയിൽ ആയി..
അവന്റെ മുഖത്ത് ഇപ്പോ നടക്കുന്ന കല്ല്യാണം കൊണ്ട് ഒരു വിഷമവും ഇല്ലെന്നത് ആണ് മീരയെ സങ്കടപെടുത്തിയത്... അവനെ തനിക്ക് എന്നന്നേക്കും നഷ്ടം ആയെന്ന് ചിന്തിക്കാൻ പോലും അവൾക്ക് പറ്റിയില്ല...
💬 Comments
View all comments