Chapter Title : അവരാമി പ്രണയം 1 [അവന്തിക]
അച്ഛാ, ഞാൻ എന്നാ ഓഫിസിലേക്ക് പോകുവാ... ഒരു മീറ്റിംഗ് ഉണ്ട്.. ഞാൻ പോയില്ലെങ്കിൽ ശെരിയാകില്ല..
ചടങ്ങ് എല്ലാം കഴിഞ്ഞതും നിർവികാരമായി നിൽക്കുന്ന വാസുദേവന്റെ അടുത്ത് വന്നു കൊണ്ട് കാശി പറഞ്ഞത് കേട്ട് അയ്യാൾ നിറഞ്ഞ കണ്ണോടെ അവനെ നോക്കി...
അച്ഛാ... ഇപ്പോ വെറുതെ എന്തിനാ ഈ കണ്ണ് നിറയ്ക്കുന്നെ... അതിന് മാത്രം ഇവിടെ ഒന്നും സംഭവിച്ചില്ലല്ലോ...
കാശി ഗൗരവത്തിൽ അയ്യാളോട് പറഞ്ഞു... അത് കേട്ട് അയ്യാൾ കണ്ണ് തുടച്ചു കൊണ്ട് ഒന്ന് ചിരിക്കാൻ ശ്രെമിച്ചു...
ഇതിനേക്കാൾ നല്ലൊരു പെണ്ണ് വരും എന്റെ മോന്റെ ജീവിതത്തിൽ...
അയ്യാൾ അത്രയും മാത്രം പറഞ്ഞു.. അത് കേട്ട് കാശി ഒന്നും മിണ്ടാതെ അവിടെ നിന്ന് പുറത്തേക്ക് നടന്നു..
മ്മ് ഇതാ പിടിക്ക്...
രാധ മുറുകിയ മുഖത്തോടെ മീരക്ക് നേരെ വിളക്ക് നീട്ടി... അവൾ മാധവിനെ ഒന്ന് നോക്കികൊണ്ട് അത് വാങ്ങി അകത്തേക്ക് കയറി.. അത് ഒന്ന് നോക്കി ദേഷ്യത്തോടെ മാധവ് തന്റെ റൂമിലേക്ക് നടന്നു..
ഭാര്യയെ കൂടെ കൊണ്ട് പോ അളിയാ..ഇവിടെ ഒറ്റയ്ക്ക് നിർത്തുന്നത് എന്തിനാ..
നീരജ് കളിയോടെ വിളിച്ചു ചോദിക്കുമ്പോൾ അവനെ ഒന്ന് രൂക്ഷമായിട്ട് നോക്കികൊണ്ട് മാധവ് മുകളിലേക്ക് ഓടി കയറി...
ഹമ്.. രാത്രി പെണ്ണ് പിടിക്കുബോൾ അവനു കുഴപ്പം ഇല്ല.. ഇപ്പോ ആണ് ദേഷ്യം കാണിക്കുന്നത്..
അവൻ പോകുന്നത് കണ്ട് നീരജ് പുച്ഛത്തോടെ പറഞ്ഞു.. പിന്നെ അവൻ തന്റെ റൂമിലേക്ക് നടന്നു...
അമ്മേ... നിങ്ങൾ എന്താ എന്നോട് ഒന്നും മിണ്ടാത്തത്...
മീരയോട് ഒന്നും മിണ്ടാതെ നിൽക്കുന്ന രാധയെയും പൂജയെയും നോക്കി അവൾ സങ്കടത്തോടെ ചോദിച്ചു...
നിനക്ക് അറിയില്ല അല്ലേടി... എന്റെ മോന്റെ ജീവിതം തകർത്ത നിന്നെ ഞാൻ മടിയിൽ വച്ചു താരാട്ടാം...
രാധ അവൾക്ക് നേരെ ഉറഞ്ഞു തുള്ളി...അത് കണ്ട് പേടി തോന്നിയെങ്കിലും മീരക്ക് ദേഷ്യം ആണ് കൂടുതൽ വന്നത്..
അമ്മ മോന്റെ കാര്യം മാത്രം ആണ് ഓർക്കുന്നെ... എന്റെ കാര്യമോ.. ടോപ്പ് ബിസ്നസ് മാൻ കാശിനാഥിന്റെ ഭാര്യ ആയിരുന്ന ഞാൻ ഇപ്പോ ഒന്നും കൈയിൽ ഇല്ലാത്ത നിങ്ങളുടെ മോനെ കെട്ടേണ്ടി വന്നില്ലേ.. അപ്പോ എനിക്കും നഷ്ടം തന്നെയാണ് അതൊക്കെ...
💬 Comments
View all comments