0%

Chapter Title : അവരാമി പ്രണയം 1 [അവന്തിക]

Author : kkstories Read All Parts 213

മീര അവരെ രൂക്ഷമായി നോക്കി...

അവളോട് ഒന്നും പറയാതെ രാധ ദേഷ്യത്തിൽ അകത്തേക്ക് കയറിപ്പോയി... അത് കണ്ട് മീര അവിടെ തന്നെ ഇരുന്നു.. അവൾക്ക് വല്ലാത്ത സങ്കടം തോന്നുന്നുണ്ടായിരുന്നു...കാശിയുടെ ഭാര്യ ആയിട്ട് ജീവിച്ച വീട്ടിൽ മാധവിന്റെ ഭാര്യ ആയി നിൽക്കേണ്ടി വന്നത് ഓർക്കേ തന്നോട് തന്നെ ദേഷ്യം തോന്നി അവൾക്ക്...

രാത്രി എല്ലാവരും ഡൈനിങ് ടേബിളിൽ കഴിക്കാൻ ഇരിക്കുമ്പോൾ ആണ് കാശി അങ്ങോട്ട്‌ വന്നത്...

ഇരിക്ക് മോനെ...

കാശിയെ കണ്ടതും വാസുദേവ് സ്നേഹത്തോടെ പറഞ്ഞു.. എങ്കിലും അവനെ മുന്നിൽ കാണുമ്പോൾ അയ്യാൾക്ക് സങ്കടം തോന്നി തുടങ്ങിയിരുന്നു... എത്രയൊക്കെ ഇല്ല എന്ന് പുറത്തു കാണിച്ചില്ല എങ്കിലും സ്വന്തം ഭാര്യ ഇപ്പോ അനിയന്റെ ഭാര്യ ആയിട്ട് ഒരേ വീട്ടിൽ തന്നെ കഴിയുന്നത് കാണുമ്പോൾ കാശിക്ക് ഉള്ളിൽ ഒരു വേദന തോന്നും എന്ന് അയ്യാൾ ഓർത്തു...

കാശി വന്നിരുന്നതും ഒരു സെർവെന്റ് വന്നു അവനുള്ളത് വിളമ്പി കൊടുത്തു കൊണ്ട് അല്പം നീങ്ങി നിന്നു....

കാശിക്ക് മാത്രം കുക്ക് ചെയ്യാൻ അവിടെ പ്രേതെകിച്ചു ഒരു സെർവെന്റ് ഉണ്ടായിരുന്നു... അല്ലാതെ രാധ ഉണ്ടാക്കുന്നത് ഒന്നും അവൻ അവിടെ കഴിക്കില്ല... വർഷങ്ങൾ ആയിട്ട് ഇങ്ങനെ തന്നെയാണ്...

ഒന്നും മിണ്ടാതെ ആരെയും ശ്രെദ്ധിക്കാതെ ഇരുന്നു കഴിക്കുന്ന കാശിയിൽ തന്നെ ആയിരുന്നു മീരയുടെ കണ്ണുകൾ... ആരെയും ഒറ്റയടിക്ക് വീഴ്ത്താൻ തക്ക സൗന്ദര്യവും ദൃഢമായ ശരീരവും എല്ലാം മീര കൊതിയോടെ നോക്കി... രണ്ടു മാസം കൂടെ ഉണ്ടായിരുന്നു എങ്കിലും അവന്റെ ഒരു വിരൽ തുമ്പിൽ പോലും സ്പർശിക്കാൻ തനിക്ക് സാധിച്ചിട്ടില്ല.. അങ്ങോട്ട്‌ അവനെ പ്രലോഭിപ്പിക്കാൻ നോക്കിയെങ്കിലും കാശി മൈൻഡ് പോലും ചെയ്തിരുന്നില്ല...

കല്യാണത്തിന് മുന്നേ തന്നെ അവളുമായി ഒന്ന് അഡ്ജസ്റ്റ് ആകാൻ കുറച്ചു ടൈം ചോദിച്ചിരുന്നു കാശി..അതിന് അവൾക്കും സമ്മതം ആയിരുന്നു... അങ്ങനെ ആണ് അവരുടെ വിവാഹം കഴിഞ്ഞത്...

ബെഡ്‌റൂമിൽ ഒരേ ബെഡിൽ പോലും തങ്ങൾ ഒരുമിച്ചു കിടന്നിട്ടില്ല എന്ന് ഓർക്കേ മീരയുടെ തല താഴ്ന്നു പോയിരുന്നു...

വാസുദേവന്റെ ശബ്ദം ആണ് അവളെ കാശിയിൽ നിന്ന് തിരികെ കൊണ്ട് വന്നത്..

ആളുകൾ ഇപ്പോൾ തന്നെ ഓരോന്ന് പറഞ്ഞു തുടങ്ങിയിട്ടുണ്ട്... ചേട്ടന്റെ ഭാര്യയെ

💬 Comments

View all comments