Chapter Title : അവരാമി പ്രണയം 1 [അവന്തിക]
അനിയൻ കെട്ടി എന്നൊക്കെ...
വാസുദേവ് സംസാരിച്ചു തുടങ്ങിയതും കാശി അയ്യാളെ ഒന്ന് നോക്കി...
അച്ഛൻ തിരഞ്ഞെടുത്തത് തെറ്റായിപോയി മോനെ.. എന്ന് കരുതി നിനക്ക് ഒരു ജീവിതം ഇല്ലാതെ ആകരുത്... എനിക്ക് അത് സഹിക്കാൻ പറ്റില്ല... നിനക്ക് വേണ്ടി ഒരാളെ നീ തന്നെ കണ്ടെത്തണം മോനെ...
വാസുദേവ് കാശിയുടെ കൈയിൽ പിടിച്ചു കൊണ്ട് ഒരു അപേക്ഷ പോലെ പറഞ്ഞു..
അതിന് ഒന്ന് മൂളിക്കൊണ്ട് കാശി കഴിച്ചു എഴുന്നേൽക്കുമ്പോൾ അവനെ അമർഷത്തോടെ നോക്കി ഇരുന്നു മീര.. ഇത് വരെ ആയിട്ടും തന്നിലേക്ക് അവന്റെ ഒരു നോട്ടം പോലും വന്നിട്ടില്ല... അതിന്റെ ദേഷ്യം ആണ് മീരക്ക്.. അവനാൽ ഒന്ന് ശ്രെദ്ധിക്കപ്പെടാൻ അത്രക്കും ആഗ്രഹം ഉണ്ട് അവൾക്ക്...
ഫസ്റ്റ് നൈറ്റ് ഒന്നും അല്ലല്ലോ പാലും പഴവും ഒക്കെ കൊണ്ട് പോകാൻ.. അത് നാളെ ചായ ഇടാൻ എടുക്കാം.. ഇപ്പോ സാധനങ്ങൾക്ക് ഒക്കെ എന്താ വില...
അടുക്കളയിൽ നിന്ന് മീര ഒരു ഗ്ലാസ് പാൽ എടുത്തു കൊണ്ട് പുറത്തേക്ക് നടക്കുമ്പോൾ ആണ് രാധ അവിടേക്ക് വന്നു അവളുടെ കൈയിൽ നിന്ന് ആ പാൽ ഗ്ലാസ് വാങ്ങി തിരികെ വച്ചു കൊണ്ട് പറഞ്ഞത് കേൾക്കെ മീര ദേഷ്യത്തോടെ അവരെ നോക്കി...
ഞാൻ മാത്രം അല്ലല്ലോ തെറ്റ് ചെയ്തത്... അത് നിങ്ങളുടെ മകൻ കൂടെ ചേർന്നു അല്ലേ.. എന്നിട്ട് ഇങ്ങനെ എന്നെ മാത്രം കുത്തി പറയേണ്ട ആവശ്യം എന്താ.. മാധവ് മുകളിൽ റൂമിൽ ഉണ്ടല്ലോ... അവിടെ പോയ് പറഞ്ഞൂടെ അമ്മക്ക് ഇത്...
അമ്പടി.... നീ ആള് കൊള്ളാല്ലോ...ഇപ്പോഴേ എന്നോട് പോര് എടുക്കാനൊക്കെ തുടങ്ങിയല്ലോ... ആ കൃഷ്ണേട്ടൻ എത്ര പാവമാ, പക്ഷെ നിനക്ക് അല്പം മുറ്റ് കൂടുതൽ ആണല്ലോ...
രാധ അവളെ തുറിച്ചു നോക്കികൊണ്ട് ചോദിച്ചു..
അമ്മേ, ഈ പാല് ഇങ്ങ് തന്നെ... എനിക്ക് രാത്രി പാല് കുടിക്കുന്ന ശീലം ഉണ്ടെന്ന് അമ്മക്ക് അറിയില്ലേ..
രാധയും മീരയും സംസാരിച്ചു കൊണ്ട് നിൽക്കുമ്പോൾ ആണ് പൂജ അവിടേക്ക് വന്നത്.. രാധയുടെ കൈയിൽ ഇരിക്കുന്ന പാൽ വാങ്ങി അവൾ പറഞ്ഞതും അവർ ചിരിയോടെ അത് അവളുടെ കൈയിൽ കൊടുത്തു...
ഓഹ്... മോൾ ചോദിച്ചപ്പോൾ
💬 Comments
View all comments