0%

Chapter Title : അവർക്കു അവർ മതി 3 [അമവാസി]

Author : Amavasi Read All Parts 1060

ആരാണ്?

അപ്പുറത്ത് നിന്നും ഒരു സ്ത്രീ ശബ്‌ദം

: ഹലോ സർ എന്റെ പേര് ലയ.. ഞാൻ പത്രത്തിലെ ന്യൂസ്‌ കണ്ടു ആ വാക്കൻസിയിലേക്ക് വിളിച്ചത് ആണ്

അപ്പു : അതിൽ male നേഴ്സ് എന്ന് പറഞ്ഞിട്ടുണ്ടല്ലോ ലയ..

ലയ : സർ എനിക്ക് ഇപ്പൊ ഒരു job അത്യാവശ്യം ആണ് അത് കൊണ്ട ഞാൻ അതിൽ കൊടുത്ത നിബന്ധനകൾ ഒന്നും നോക്കാതെ വിളിച്ചത്..

ഞാൻ അഡ്ജസ്റ്റ് ചെയ്‌തോളാം ഇത്‌ ജോലി അല്ലെ അപ്പൊ നമ്മൾ അത് കണ്ടു അങ്ങു നിന്ന പോരെ ആള് ആണോ പെണ്ണോ എന്ന് നോക്കണ്ടല്ലോ

അപ്പു : അതൊക്ക ശെരിയാണ്.. കക്ഷി എന്റെ അച്ഛൻ ആണ്.. ഇപ്പൊ വലിയ കൊഴപ്പം ഒന്നും ഇല്ല എന്നാലും മൂപ്പർക്ക് ഒരു സഹായത്തിനു വേണ്ടിയാ

ലയ : സർ അത് ഞാൻ മാനേജ് ചെയ്യാം ഒന്ന് പരിഗണിക്കണം..

അപ്പു : ഓക്കേടോ... ആഹ്ഹ് പിന്നെ ഇപ്പൊ തന്നെ ഒരു കാര്യം പറയാം അച്ഛനെ നോക്കാൻ വന്ന അച്ഛന്റെ കാര്യത്തിൽ സിൻസിയർ ആയി നിക്കുവാ ബാക്കി ഒന്നിലും ഇട പെടാൻ നിക്കണ്ട

ലയ : മനസിലായില്ല സർ

അപ്പു : എന്തായാലും ലയ വരും അല്ലോ അപ്പൊ അവിടെ എന്തേലും സ്വാഭാവികം അല്ലാത്ത രീതിയിൽ കണ്ടാൽ കാണുവാ അത് അവിടെ തന്നെ വിട്ടേക്കുവാ

ലയ : ok സർ എനിക്ക് എന്റെ job ആണ് വലുത്...

💬 Comments

View all comments