Chapter Title : അവർക്കായി……..അവൾക്കായി…… Part 2 [Providencer]
ഇപ്പോ ഞാൻ എഴുതിയ പേപ്പറും അവളുടെ കയ്യിലെ കത്തും എല്ലാം കൂടി ....അയാൾക്ക് നേരെ തിരിച്ചു കൊണ്ട് പറഞ്ഞു ...... കത്തിലേയും ഇ എഴുതിയ ബുക്കിലേയും പേപ്പറിലേയും T എന്ന അക്ഷരം നോക്ക് ....
എന്റെ T ഒരു പ്രത്യേക T ആണ് ..... രണ്ടും രണ്ടാണ് .... ഇതിൽ കൂടുതൽ ഒന്നും പറയാനില്ലാ.... ഇവനെ എനിക്ക് അറിയാം അവൻ തെറ്റ് ചെയ്യില്ലാ.....പിന്നെ ഇത് ആരുടെ പണി ആണ് എന്ന് എനിക്ക് അറിയാം ... ഇവർക്ക് കത്ത് കിട്ടും മുന്നേ അതിന്റെ കോപ്പി കോളേജിൽ പ്രചരിപ്പിച്ചവർ ആണ്.
ഇതിന്റെ പിന്നിൽ അഭിജിത്ത് ആണ് എന്ന് എല്ലാവർക്കും മനസിലായി....
മിസ്സ് തുടർന്നു ... അനന്തു നിന്നോടാ വേറെ ഒരു പ്രശ്നത്തിനും നിക്കണ്ടാ .....
ശരി മിസ്സ് ......
മോള് പൊയ്ക്കോ ..... ഇത് കാര്യം ആക്കണ്ടാ ......
സാർ ഞാൻ പോകുവാ ..... വാടാ..''
മിസ്സിന് മനസിൽ ഒരു ആയിരം നന്ദി പറഞ്ഞ് ഞാൻ അവിടെന്ന് പുറത്ത് ഇറങ്ങി ...
KSU ക്കാര് അപ്പോഴെ മുങ്ങിയിരുന്നു .... ഇത് അവരുടെ പ്ലാനും ആയിരുന്നു ....
അപ്പോഴും അവൾ പമ്മി എന്റെ പുറകേ വരുന്നുണ്ടായിരുന്നു .....എന്താ .....? ഞാൻ അവളോട് ചോതിച്ചു...
ഷമിക്കണം എനിക്ക് അറിയില്ലായിരുന്നു ..... തെറ്റ് പറ്റിപോയി സോറി....
സാരില്ല .....
അപ്പോൾ എനിക്ക് അവളുടെ കണ്ണുകളിൽ നേരത്തെ ഞാൻ കണ്ട തീ അല്ലാ കണ്ടേ ..... മാനം നഷ്ടപ്പെട്ട ഒരു പെണ്ണിന്റെ കണ്ണുകളിൽ കാണാവുന്ന ഒരു നിസങ്കയാണ് ..... അവൾ അകണ്ണുകൾക്ക് ഉടമയാണ് ജിഷ്ണ ....
💬 Comments
View all comments