0%

Chapter Title : അവസരം [ അൻസിയ ]

Author : അൻസിയ Read All Parts 908.3K

കണ്ടപ്പോ ഞാൻ ബെഡിൽ പോയി ഇരുന്നു.... എന്താണാവോ അവൾ പോയി പറഞ്ഞത്... എന്തിനാണാവോ ഇങ്ങോട്ട് വരുന്നത്... എനിക്കൊന്നും മനസ്സിലായില്ല... റൂമിലേക്ക് അവളും അമ്മയും കൂടി കയറി വന്നപ്പോ ഞാൻ ബെഡിൽ നിന്നും എണീറ്റു....

"ഇതെന്തിനാ വീണ്ടും പൈസ കൊടുത്തു വിട്ടത്....??

"അത്... ഞാൻ...."

എന്ത് പറയണമെന്ന് അറിയാതെ ഞാൻ പരുങ്ങി... പെട്ടെന്ന് അവൾ കയറി അമ്മയോട് പറഞ്ഞു...

"തന്നപ്പോ മാറിപോയി ന്ന മാമൻ പറഞ്ഞത്.... പിന്നെ വീണ്ടും അമ്മക്ക് തരാൻ ഒരു മടി അതാ എന്റെ കയ്യിൽ തന്നത്..."

"എന്തിനാ മടി.... ഈ വീട്ടിലെ ഒരംഗത്തെ പോലെയാണ് ഞാൻ കാണുന്നത്... നിങ്ങളൊക്കെ മറിച്ചു കാണുന്നത് കാണുമ്പോഴാ സങ്കടം..."

തള്ളയുടെ അഭിനയം നോക്കി ഞാൻ വാ പൊളിച്ചു....

"അങ്ങനെ ഒന്നും പറയല്ലേ... ലച്ചൂന്റെ വീടെന്ന് പറഞ്ഞാൽ സ്വന്തം തന്നെയാ... പിന്നെ മോള് പറഞ്ഞത് പോലെ ഒരു മടി അത് കൊണ്ട..."

"ഒരു മടിയും വേണ്ട.... നിങ്ങൾ സംസാരിച്ചിരിക്ക് ഞാൻ അങ്ങോട്ട് ചെല്ലട്ടെ..."

അവർ പോയതും ലച്ചൂനെ നോക്കി ഞാൻ പറഞ്ഞു...

" ഞാൻ എന്ത് പറയുമെന്ന് കരുതി നിന്ന സമയത്ത നീ കയറി പറഞ്ഞത്.. അത് നന്നായി.. കുറച്ചു പൈസ പോയാലെന്താ തള്ള ഹാപ്പിയല്ലേ..."

"അതിനെ ഹാപ്പി ആക്കാനുള്ള ആകെ ഒരു വഴി അതാ..."

അടുക്കളയിലേക്ക് തിരിഞ്ഞു നോക്കി അവൾ വാതിൽ പാതി ചാരി... എന്നിട്ടെന്നോട് പറഞ്ഞു...

"മാമന് ഡ്രെസ്സ് മാറ്റണോ... ഏട്ടന്റെ മുണ്ട് കാണും..."

അവളുടെ സംസാര ശൈലിയിൽ വന്ന മാറ്റം ഞാൻ ശ്രദ്ധിച്ചു.... എന്റെ മറുപടി കേൾക്കാനൊന്നും നിൽക്കാതെ അലമാര തുറന്ന് ഒരു മുണ്ട് എടുത്ത്

💬 Comments

View all comments