Chapter Title : അവസരം [ അൻസിയ ]
നിന്നു...
"ആ പറഞ്ഞു..."
"എത്രയും വേഗം നടന്നാൽ മതി..."
"അതന്നെ..."
"പിന്നെ നീ ഇത് കെട്ടിയോനോട് പറയാൻ നിക്കണ്ട... ആ നക്കാപ്പിച്ച കൂടി മുടങ്ങും..."
"അപ്പൊ മാമൻ വന്നത് എന്തിനാ ന്ന് ചോദിച്ച എന്ത് പറയും...??
"വന്നതും പറയണ്ട..."
"ഹം...."
അവൾ സന്തോഷത്തോടെ തലയാട്ടി... അമ്മയുടെ സ്വാഭാവ രീതിയിൽ തന്നെ വലിയ മാറ്റം വന്നത് അവൾ അറിഞ്ഞു... ഇനി വേഗം പറമ്പിന്റെ കാര്യത്തിൽ ഒരു തീരുമാനം ആയാൽ മതിയെന്ന് അവൾക്ക് തോന്നി....
വീട്ടിൽ എത്തിയിട്ട് ഞാൻ ആദ്യം വിളിച്ചത് ഹാജ്യാരെയാണ്... ഹാജ്യാർ പറഞ്ഞ തുകയ്ക്ക് ഞാൻ എടുത്തോളം എന്ന് പറഞ്ഞപ്പോ ആളും ഹാപ്പിയായി... എനിക്ക് വേണ്ടപ്പെട്ട വീട് അടുത്തുണ്ടെന്നും അവരാണ് അവിടുത്തെ കാര്യങ്ങളെല്ലാം നോക്കുക എന്നും ഞാൻ പറഞ്ഞു... വീടും വീട്ടുകാരെയും പറഞ്ഞപ്പോ ഹാജ്യാർക്ക് പിടികിട്ടി... ആദ്യ ഗഡു തന്ന് എഗ്രിമെന്റ് എഴുതണമെന്ന് ഇങ്ങോട്ട് പറഞ്ഞപ്പോ ഞാനും ഹാപ്പിയായി... അന്ന് തന്നെ സ്ഥലത്തിന്റെ അളവും എടുക്കാം എന്ന് പറഞ്ഞാണ് സംസാരം അവസാനിപ്പിച്ചത്.... വീട്ടിൽ തൽക്കാലം അവിടെ പോയതും പറമ്പിന്റെ കാര്യവും പറയണ്ടന്ന് ഞാൻ കരുതി.. ഇനി അവളെ കണ്ടെന്ന് പറഞ്ഞ പൊണ്ടാടിക്ക് അത് മതി.... പത്ത് മണി കഴിഞ്ഞതും ഞാൻ അവൾക്ക് ഒരു മിസ്സ്‌കോൾ അടിച്ചു.. ആ നിമിഷം തന്നെ അവളുടെ മെസ്സേജ് വന്നു....
"വിളിക്കട്ടെ..??
"അമ്മ കിടന്നിട്ടില്ല മെസ്സേജ് അയച്ച മതി..."
"അമ്മ വല്ലതും ചോദിച്ച...??
"ആള് ഹാപ്പിയാണ്... ഏട്ടനോട് മാമൻ വന്ന കാര്യം പറയണ്ടാന്ന് പറഞ്ഞു... അവിടെ പറഞ്ഞോ വന്നത്...??
"ഇല്ല..."
"പറയണ്ട... എന്ന വരിക...??
"പെട്ടന്ന് വരാടി...."
"എനിക്ക് വയ്യ ട്ടാ... "
💬 Comments
View all comments