Chapter Title : അവസരം [ അൻസിയ ]
ഞാനെത്തും..."
"അതിനെന്താ... അത് മതി... പിന്നെ പതിനഞ്ച് ഉണ്ടാവില്ലേ...??
"ഇരുപത് നാളെ തരും പോരെ.??
"സന്തോഷം...."
ഫോണ് കട്ടാക്കി ഞാൻ വേഗം ലച്ചൂ ന്റെ അമ്മയുടെ നമ്പറിലേക്ക് വിളിച്ചു...
"അശോകൻ ആണ് അമ്മേ...."
"മനസ്സിലായി..."
"ഹാജ്യാർ വിളിച്ചിരുന്നു നാളെ അളവ് നടത്താൻ ആണ് പ്ലാൻ..."
"എപ്പോഴാ....??
"നാല് മണി ആവുമ്പോഴേക്കും അമ്മ അങ്ങോട്ട് പൊയ്ക്കോ... ഞാനും വേണമെന്ന ഹാജ്യാർ പറയുന്നത്... "
"അതാ നല്ലത്... അളവൊക്കെ ഉള്ളതല്ലേ..."
"അതല്ല പ്രശ്നം.. എനിക്ക് ഉച്ചയ്ക്ക് ശേഷമേ ഇവിടുന്ന് ഇറങ്ങാൻ പറ്റു.. അഞ്ച് അഞ്ചര ആവും അവിടെ എത്താൻ..."
"അത് സാരല്ല.. ഞാൻ പോകാം നേരത്തെ..."
"അമ്മക്ക് ബുദ്ധിമുട്ടായില്ലെ ??
"ഇതാപ്പോ നന്നായത്... "
തള്ളയെ ഒന്ന് സുഖിപ്പിച്ചു കൊണ്ട് ഞാൻ ഫോണ് കട്ടാക്കി.... നാളത്തെ കാര്യങ്ങൾ ഓർത്ത് എനിക്ക് ഇരിക്ക പൊറുതി ഇല്ലാതായി... സന്തോഷത്തോടെ വീട്ടിലേക്ക് ചെന്ന് വിജിലയോട് പറഞ്ഞു...
"ടീ നാളെ ഒരു സ്ഥലം പോയി നോക്കാനുണ്ട് കുറച്ചു ദൂരയാണ്... "
ഭാര്യ കേട്ട ഭാവം നടിക്കാതെ പണി തുടർന്നപ്പോ മോൻ ചോദിച്ചു..
"അച്ഛാ എവിടെയാ...??
"വളാഞ്ചേരി ആണെന്ന പറഞ്ഞത്..."
"ആ ഭാഗത്തല്ലേ ലക്ഷ്മി ചേച്ചീടെ വീട്...??
"അതേ... അവരുടെ അടുത്താണോ എന്നറിയില്ല..."
"ദേ മനുഷ്യ ഇനി അടുത്ത് ആണെങ്കിലും ആ വഴിക്ക് പോവരുത്... അവന്റെയൊരു ചേച്ചി..."
അവളുടെ പേര് കേട്ടതും കലി തുള്ളി അവൾ ഓരോന്ന് പറഞ്ഞു...
"നിനക്കെന്തിന്റെ കേടാ... അവിടെയൊന്നും ആവില്ല..."
പിന്നെ അവളുടെ മുന്നിൽ നിൽക്കാതെ ഞാൻ റൂമിലേക്ക് കയറി.... അവളുടെ ഓഞ്ഞ മുഖവും കണ്ടിരിന്ന നാളത്തെ മൂടങ്ങു പോകും ... പാട്ടും
💬 Comments
View all comments