Chapter Title : അവസരം [ അൻസിയ ]
അമ്മയോ അറിഞ്ഞാൽ ബാക്കി നിനക്ക് അറിയാലോ....??
അത്രയും പറഞ്ഞു ഞാൻ നോക്കിയത് അമ്മയുടെ മുഖത്തേക്കാണ്... ഒരു ചിരി മുഖത്ത് വരുത്തി അവർ പറഞ്ഞു..
"അവിടെ എങ്ങനെ അറിയാനാണ്... മോള് പറഞ്ഞത് പോലെ അതെല്ലാം ശരിയാക്കി നാളെ പോകാം..."
"അതോ മാമന് രാത്രിയിലെ കലാപരിപാടി മുടങ്ങുമെന്ന സങ്കടം ആണോ.... അമ്മേ മാമൻ രാത്രി ആയ രണ്ടെണ്ണം അടിക്കും അത് മുടങ്ങിപോകുമെന്ന പേടി ആവും... ചേട്ടൻ പോയതിന് ശേഷം ഇവിടെ ഒരാൾ പട്ടിണിയാ അല്ലേ അമ്മേ...??
അവൾ ഉദ്ദേശിച്ച പട്ടിണി എനിക്ക് മനസ്സിലായി... പക്ഷേ അമ്മ അത് കേട്ടപ്പോ നാണത്തോടെ ചിരിക്കുന്നതാണ് കണ്ടത്...
"ഈ പെണ്ണിന്റെ കാര്യം... പിന്നെ മോളെ അവൻ വിളിച്ചാൽ പറമ്പിന്റെ കാര്യമോ വാടകയുടെ കാര്യമോ പിന്നെ ഇന്ന് മാമൻ ഇവിടെ നിന്ന കാര്യമോ വിളമ്പണ്ട ... എല്ലാവരെയും സംശയമാ അവന്..."
"ഇല്ല അമ്മേ ഞാൻ പറയില്ല... എനിക്കറിയാലോ... "
എന്നിട്ടവൾ എന്നെ നോക്കി ചിരിച്ചു... എല്ലാം കൈപ്പിടിയിൽ ആയെന്ന് ഉറപ്പായപ്പോ ഞാൻ ബാഗ് തുറന്ന് അഞ്ഞൂറിന്റെ ഒരു കെട്ട് പുറത്തേക്ക് എടുത്തു.....
"വേണ്ടന്ന് അമ്മ പറയരുത് ഇത് കൂലി ആയി കാണുകയും അരുത് ... ഇതെന്റെ സന്തോഷത്തിന്..."
അത്രയും പറഞ്ഞ് ഞാൻ ആ കെട്ട് കയ്യിൽ വെച്ചു കൊടുത്തു... വിശ്വാസം വരാതെ കയ്യിലേക്കും എന്നെയും മാറി മാറി നോക്കി ഒരു നിമിഷം മിണ്ടാതെ നിന്നു....
"ഇത് എന്തിനാ ഇത്രയും പൈസ....??
"ഇരിക്കട്ടെ പറമ്പിൽ പണിയൊക്കെ കാണില്ലേ... പിന്നെ നമ്മളോട് തെങ്ങ് കയറ്റിക്കാനും ഹാജ്യാർ പറഞ്ഞു.. അതിനൊക്കെ പൈസ വേണ്ടേ..."
പിന്നെ ഒന്നും പറയാതെ ആ പൈസയും
💬 Comments
View all comments