Chapter Title : അവിചാരിത [ചെമ്പകം]
വേഷം....നിലയില്ലാതെ വിടർന്ന് പാറുന്ന മുടിയിഴകളിലേക്ക് അനാമിക കൗതുകത്തോടെ നോക്കി.... വലിയ കണ്ണുകൾ ഒന്നുകൂടെ വിടർന്നു, മുഖം ഉണർന്നു, പതിവില്ലാതത്തൊരു ഉന്മേഷം ശരീരത്തെ പൊതിഞ്ഞു....
"സ്റ്റെഫിന ജേക്കബ്..... ഇംഗ്ലീഷ് സബ് എടുക്കുന്നത് ഞാനായിരിക്കും..."
അവൾ സ്വയം പരിജയപ്പെടുത്തി.... ക്ലാസ്സ്റൂം നിശബ്ദമായതിനൊപ്പം അനാമികയുടെ ഹൃദയവും അശ്വസ്ഥമായി... സ്റ്റെഫിന..... അവളുടെ നാമം അനു തന്റെ അധരത്തിൽ ഏറ്റുപറഞ്ഞു.... മിസ്സ് അണിഞ്ഞിരിക്കുന്ന സ്വർണ നിറത്തിലെ നോസ് റിങിനോടുപോലും അനാമികക്ക് നിർവചനീയമായ ആകർഷണം തോന്നി....
കുറച്ചേറെ ഉപദേശങ്ങൾകുശേഷം ഓരോരുത്തരോടും എഴുന്നേറ്റ് സ്വയം പരിജയപ്പെടുത്താൻ മിസ്സ് ആവശ്യപ്പെട്ടു.... ആദ്യത്തെ ബെഞ്ചിൽ ഇരുന്ന പെൺകുട്ടി എഴുന്നേറ്റ് തന്നെ പരിജയപ്പെടുത്തി.... പിന്നാലെ മറ്റ് കുട്ടികളും...
എന്റെ പേര് അഞ്ജലി... വീട്ടിൽ അച്ഛൻ അമ്മ ചേട്ടൻ... സ്ഥലം താന്നിമൂട് .....
തന്റെ ഊഴം എത്തിയപ്പോൾ അഞ്ജു എഴുന്നേറ്റ് വിശദമായി പറഞ്ഞു.... അടുത്തായി അനാമിക എഴുന്നേറ്റു.... സ്റ്റെഫിനയുടെ മുന്നിൽ കാരണ ങ്ങളേതുമില്ലാതെ താൻ തളരുന്നത് അനാമിക തിരിച്ചറിഞ്ഞു...വേച്ചുപോകാതെ കൈരണ്ടും താങ്ങിനായി ഡെസ്കിൽ പിടിച്ചുകൊണ്ട് അവൾ വിറയാർന്ന ശബ്ദത്തോടെ സംസാരിച്ചു
"പേര് അനാമിക.... വീട്ടിൽ അച്ഛനും അമ്മയും അനിയനും ഉണ്ട്... സ്ഥലം ചിറ്റാഴിപ്പുറം "
കുട്ടികൾ വീണ്ടും എഴുന്നേറ്റ് അവരവരെ സ്വയം പരിജയപ്പെടുത്തി.... പക്ഷെ സ്റ്റെഫിന അനാമികയിൽ തന്നെ കുടുങ്ങി നിന്നു....ആ തേനിന്റെ മധുരമുള്ള ശബ്ദം...ചാരനിറത്തിലെ കണ്ണുകൾ.... ഉടവ് തട്ടാതെ കരകൗശലക്കാരൻ കടഞ്ഞെടുത്ത വെളുത്ത ശില്പംപോലെ ഒരു പതിനാറുകാരി പെൺകുട്ടി.... മുഖം കുനിച്ച് ഇരിക്കുന്നവളെകണ്ട് സ്റ്റെഫിനക്ക് അരിശം തോന്നി.... മുഖം ഒന്നുയർത്തിയിരുന്നെങ്കിൽ....ആ കണ്ണുകൾ.... രാത്രിയിലെ സ്വപ്നങ്ങളുടെ ഹാങ്ങോവറിൽ അവളുടെ കണ്ണുകൾക്ക് ചാരനിറമാണെന്ന് തനിക്ക് തോന്നിയതാണോ....
"എടി മിസ്സ് നിന്നെതന്നെ നോക്കി നിൽക്കുന്നു...."അനാമികയുടെ തോളിലേക്ക്
💬 Comments
View all comments