Chapter Title : അവിചാരിത [ചെമ്പകം]
10ആം ക്ലാസ്സ് വരെ കൂടെ പഠിച്ച അഞ്ജലി ആയിരുന്നു അത്.... തന്റെ ചുമലിൽ അമർന്ന മുലകളുടെ മാര്ദവം അറിഞ്ഞ അനാമിക തണുത്തു വിറച്ചു.... കണ്ണുകൾ ഇറുക്കെ അടച്ച് തുറന്നുകൊണ്ട് അവൾ അഞ്ജലിയെ നോക്കി
"അ..അഞ്ജു...."
"നിന്റെ അപ്പൻ അങ്ങോട്ട് പോകുന്ന കണ്ടല്ലോ...."
"അഹ് ന്നെ കൊണ്ടാക്കിയിട്ട് പോയതാ "
അഞ്ജലിയെ കണ്ടതും മുന്നിൽ ഉയർന്നുനിൽക്കുന്ന സ്കൂൾ ഒരല്പം പരിചിതമായിരിക്കുന്നു....
അവൾ മുന്നിലും അനാമിക പിന്നിലുമായി നടന്നു... ഇടതു തോളിലൂടെ മാത്രമിട്ടിരുന്ന ബാഗ് ചരിഞ്ഞ് ഒരു വശത്തേക്ക് ചഴഞ്ഞ് ആടിയുലഞ്ഞ് കിടന്നു....ഒരു ഇളംനീല ക്രോപ് ടോപ്പും ലെഗിൻസും ആയിരുന്നു വേഷം.... തെളിഞ്ഞുകാണുന്ന പിന്നഴകിലേക്ക് അനാമിക വെറുതെ കണ്ണോടിച്ചു....വലിയ കണ്ണുകൾ ഒന്ന് വിടർന്നു.... എന്തൊ തന്നെ അതിലേക്ക് ആകർഷിക്കുന്നതുപോലെ തോന്നിയതും അവൾ കണ്ണുകൾ വലിച്ചുമാറ്റി
സെക്കന്റ് ഫ്ലോറിൽ ആയിരുന്നു ഫസ്റ്റ് ഇയർ കോമേഴ്സ് ക്ലാസ്സ് റൂം.... പരിചിതവും അപരിചിതവുമായ പെൺമുഖങ്ങൾ.... അറുപതെണ്ണത്തിൽ താഴെവരുന്ന പെൺകുട്ടികൾക്കിടയിലൂടെ നടന്ന് പിന്നിൽ നിന്നും മൂന്നാമത്തെ ബെഞ്ചിൽ ഇരുവരും തങ്ങളുടെ സീറ്റ് ഉറപ്പിച്ചു...
പെൺകുട്ടികളിൽ പലരും തലചരിച്ച് അനുവിന്റെ ശരീരം അസൂയയോടെ നോക്കി.... പൂവിതൾപോലെ ആരും പറിച്ചെടുക്കാൻ കൊതിക്കുന്ന സൗന്ദര്യംപേറിയ ഒരു പെൺകൊടി...
സൗഹൃദങ്ങളുടെ രൂപാന്തരത്തോടെ ക്ലാസ്സിൽ ശബ്ദകോലാഹലങ്ങളും ഉയർന്നുതുടങ്ങി.... സ്ഥിരം ക്ലാസ് റൂം കാഴ്ചകൾ.... അനാമികക്ക് ബോർ അടിച്ചു.... തങ്ങളുടെ അപ്പുറം വന്നിരുന്ന ആര്യ എന്നുപേരുള്ള ഒരുകുട്ടിയുമായി കത്തിയടിക്കുന്ന അഞ്ജലിയെനോക്കി താല്പര്യം ഇല്ലാതെ അവൾ മുഖം തിരിച്ചു.... റൂമിലേക്ക് കയറുന്ന വാതിലിലേക്ക് നോക്കിയിരുന്നു....ഉള്ളിലേക്ക് നൂണ്ടുകയറുന്ന പ്രഭാതസൂര്യന്റെ വെളിച്ചത്തിനൊപ്പം പെട്ടെന്നൊരു പെൺകുട്ടി പ്രത്യക്ഷപ്പെട്ടു....ഷൂസ് അണിഞ്ഞ കാലടികളോടെ അവൾ കടന്നുവന്നു.... ജീൻസ് പാന്റും ലോങ്ങ് ഷർട്ടും ആയിരുന്നു
💬 Comments
View all comments