Chapter Title : അവിഹിതബന്ധം 2
ചേച്ചീ....... പിറകിലൂടെ വന്ന് ഷൈനിയുടെ വയറിൽ കൈ ചുറ്റി അവൾ ആഹ്ളാദത്തോടെ കവിളിൽ ചുണ്ടുകൾ ചേർത്തു..... ......ആഹാ എന്തു പറ്റി പെണ്ണിന്?.... .....ഓഫർ ലെറ്റർ കിട്ടി.... രണ്ടു മാസം കഴിഞ്ഞാൽ ഫാമിലി വിസ തരും..... ... അതായത് അശ്വതി വീണ്ടും...... അവൾ കൈ കൊണ്ട് വിമാനം പറന്നു പോകുന്ന ആംഗ്യം കാണിച്ചു..... .... പിന്നെ ഒരു പത്ത് ദിവസം കൊണ്ട് മനോജേട്ടൻ എത്തും....... ആരെങ്കിലും റിസൈൻ ചെയ്യാൻ കാത്തിരിക്കുകയാ ഇപ്പോഴത്തെ കമ്പനി.... അതുകൊണ്ട് അവർ പെട്ടെന്ന് കാൻസൽ ചെയ്തു കൊടുക്കാം എന്ന് പറഞ്ഞു...... പിന്നെ സെറ്റിൽമെന്റ് ഒന്നും കിട്ടില്ല.... അതൊന്നും ഇല്ലേലും വേണ്ടില്ല...... ....ആഹാ.... അപ്പോൾ കോളടിച്ചല്ലോ പെണ്ണിന്..... എടീ അവൻ പിന്നെ വിളിച്ചില്ലേ?..... ..... ആര് ദീപകോ?.... ....ആ..... ...... ഇതുവരെ ആയിട്ട് ഒരു അമ്പത് പ്രാവശ്യം എങ്കിലും വിളിച്ചു കാണും... ഞാൻ എടുത്തില്ല..... ചേച്ചിക്ക് കേൾക്കണോ.... ഇന്ന് രാവിലെ അവിടെ നിന്നും ഇറങ്ങിയ ശേഷം അവൻ എന്നെ ഹോട്ടലിലേക്ക് പോകാൻ വിളിച്ചു..... ഇന്നലെ വരെ ഉളള പോലെ അല്ല.... ഇപ്പോൾ അവന് ഒരു അധികാര ഭാവം..... നാളെ അവന്റെ കൂടെ ചെല്ലണം എന്നാ പറഞ്ഞത്..... എന്റെ പട്ടി പോകും..... ഒരു തെറ്റ് പറ്റി...... ഇനി ഇല്ല..... ഇനി എനിക്ക് അതിന്റെ ആവശ്യവുമില്ല.... .......ആഹാ അവൻ ആളു കൊള്ളാമല്ലോ...... ഒരു പാവം ആണെന്നാ ഞാൻ വിചാരിച്ചത്..... ....ഉം..... എനിക്കും അങ്ങനെ തന്നെയാ തോന്നിയത്...... പക്ഷേ ഇന്ന് രാവിലെ മുതൽ ഒരു മാറ്റം..... .....നീ പറഞ്ഞതാ ശരി.... ഒഴിവാക്കിയേക്ക്..... ഇനി ഏതായാലും അധിക കാലം ഇല്ലല്ലോ...... ......
💬 Comments
View all comments